കോന്നി ഫെസ്റ്റ്
നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വ്യാപാര- വിജ്ഞാന-പുഷ്പോത്സവ കലാമേള കോന്നി കൾച്ചറൽ ഫോറം കോന്നി ഫെസ്റ്റ് എന്ന പേരിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുവാൻ തുടങ്ങിയിട്ട് 10 വർഷം തികയുന്നു.2025 ജനുവരി ഒന്നു വരെയാണ് ഇത്തവണത്തെ ഫെസ്റ്റ് നടക്കുന്നത്.നൂറിൽപരം സ്റ്റാളുകൾ, കുട്ടികൾക്കുള്ള വിവിധ വിനോദങ്ങൾ, ഫുഡ് കോർട്ട് വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നു .
കോന്നി ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ :26 )
വൈകിട്ട് 5.30 :നാട്യാഞ്ജലി 7 ന് കൈകൊട്ടിക്കളി
8 ന് രാജേഷ് ചേര്‍ത്തല &ടീം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍