Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/12/2024 )

ക്രിസ്തുമസ് വിപണനമേള

കുടുംബശ്രീ ജില്ലാമിഷന്റെ  നേതൃത്വത്തില്‍  ക്രിസ്തുമസ് പുതുവത്സര വിപണന മേള തുടങ്ങി. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ 28 വരെയുണ്ടാകും.   നഗരസഭ ചെയര്‍മാന്‍ റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില  അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ആദ്യ വില്‍പന നടത്തി.

കേക്കുകള്‍, ജ്യൂസുകള്‍, ചിപ്സുകള്‍, സ്‌ക്വാഷുകള്‍, പലഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, വെളിച്ചെണ്ണ, സോപ്പ്,  ടോയ്ലറ്ററിസ്, പെര്‍ഫ്യൂമുകള്‍, നട്സുകള്‍, വനവിഭവങ്ങള്‍, മസാലപ്പൊടികള്‍, ചെറു ധാന്യങ്ങള്‍, തേന്‍, ഇരുമ്പ്ഉപകരണങ്ങള്‍ എന്നിവ ലഭ്യമാണ്. രാവിലെ 10 മുതല്‍ 8 വരെയാണ്  പ്രവര്‍ത്തനം.

ക്രിസ്തുമസ് -പുതുവത്സരാഘോഷം; പരിശോധനാ സ്‌ക്വാഡിനെ നിയോഗിച്ചു

ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവയുടെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്‌ക്വാഡിനെ നിയോഗിച്ചു. രാത്രികാല പെട്രോളിംഗ് ശക്തമായി തുടരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു. ലഹരികടത്ത് തടയുന്നതിന് പ്രധാന ചെക്ക് പോസ്റ്റുകളില്‍ ജാഗ്രത പുലര്‍ത്തും. ജില്ലയിലെ എക്‌സൈസ്, പോലീസ്, റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന താലൂക്ക് തലങ്ങളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍ : 04682222515.

ജെന്‍ഡര്‍ ക്യാമ്പയിന്‍

കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ രംഗശ്രീ കലാജാഥ, തെരുവ് നാടകം എന്നിവ ചിറ്റാര്‍, തണ്ണിത്തോട്, പത്തനംതിട്ട എന്നിവിടങ്ങളിലായി നടന്നു.


കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് ഹരിത ക്യാമ്പസ് പദവിയിലേക്ക്
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച കല്ലൂപ്പാറ എന്‍ഞ്ചിനീയറിങ്ങ് കോളേജിനെ ഹരിത ക്യാമ്പസായി ഹരിത കേരള മിഷനും കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് പ്രഖ്യാപിച്ചു. മാലിന്യ സംസ്‌കരണം, ജൈവവൈവിധ്യം, കൃഷി, ഊര്‍ജ്ജ സംരക്ഷണം, ജലസുരക്ഷ, ഹരിത പെരുമാറ്റം എന്നിവ വിലയിരുത്തിയാണ് എ പ്ലസ് ഗ്രേഡ് നല്‍കിയത്.
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.  ജെ ദീപ  അധ്യക്ഷയായി.   ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


ശാരീരികഅളവെടുപ്പും കായികക്ഷമതാപരീക്ഷയും ജനുവരി ഏഴുമുതല്‍

പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (എപിബി-കെഎപി 03 ബറ്റാലിയന്‍ ) (കാറ്റഗറി നമ്പര്‍ 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ഥികളുടെ  ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി ഏഴിന് ആരംഭിക്കും.
തീയതി, സമയം, വേദി എന്ന ക്രമത്തില്‍ ചുവടെ. (സമയം നിത്യേന 5.30)
ജനുവരി 7,8,9,10,13 കെഎപി മൂന്ന്  ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്-അടൂര്‍- വടക്കടത്തുകാവ് (രണ്ട് വേദികള്‍).
ജനുവരി  7,8,9,10,13,15 എസ്എന്‍ കോളജ് ഗ്രൗണ്ട്, കൊല്ലം.
ജനുവരി 7,8,9,10,13,15 സെന്റ് മിഖായേല്‍സ് കോളജ് ഗ്രൗണ്ട് ചേര്‍ത്തല ആലപ്പുഴ.
വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍- 0468 2222665.

ബോര്‍ഡുകള്‍ നീക്കം ചെയ്യണം

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള പാതയോരങ്ങളിലും ഫുട്ട്പാത്ത് പ്രദേശത്തുമുള്ള ഹാന്‍ഡ് റെയിലുകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നും ഇനി സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും സെക്രട്ടറി അറിയിച്ചു.


ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍  ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി  അപേക്ഷ ക്ഷണിച്ചു. യോഗ്യത  പ്ലസ് ടു. പ്രായപരിധി 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9961090979, 9447432066.


യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം.  യോഗ്യത  പത്താംക്ലാസ്. പ്രായപരിധി 17 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8606021784.

ടെന്‍ഡര്‍

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് പ്രൊജക്ടിന്റെ ഭാഗമായി അങ്കണവാടികള്‍ക്ക് വെയിങ് മെഷീന്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി നാല്. ഫോണ്‍ : 0469 2614387.


ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം 

റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ റദ്ദായിട്ടുള്ള 50 വയസ് പൂര്‍ത്തിയാകാത്ത (31/12/2024നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി 2025 മാര്‍ച്ച് 18  വരെ രജിസ്ട്രേഷന്‍ പുതുക്കാം.
ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍, യുഡിഐഡി കാര്‍ഡ് എന്നിവ സഹിതം നേരിട്ടോ ദൂതന്‍മുഖേനയോ റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം.  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സര്‍ട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനുള്ളില്‍) രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ആനുകൂല്യം ലഭ്യമാകും. ഫോണ്‍ -0473 5224388.

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍ :9495999688.

ഗതാഗത നിയന്ത്രണം

തിരുവല്ല മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പാലിയേക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രസമീപമുളള തിരുവാറ്റ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി ഡിസംബര്‍ 27 മുതല്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം-പളളിവേട്ടയാല്‍ റോഡിലെ ഗതാഗതം നിരോധിച്ചു. പളളിവേട്ടയാല്‍ ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍-ശ്രീവല്ലഭ ക്ഷേത്രം വഴി പോകണം എന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.


സാക്ഷ്യപത്രം ഹാജരാക്കണം

കേരള കളള്‌വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ 60 വയസ് പൂര്‍ത്തിയാകാത്ത കുടുംബ/സാന്ത്വനപെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിത അല്ല എന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ ഹാജരാക്കണം. കാലതാമസം വരുത്തുന്നവര്‍ക്ക് കുടിശിക അനുവദിക്കില്ല. ഫോണ്‍- 0469 2603074.


ഗ്രാമസഭ

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ.  തീയതി വാര്‍ഡ് നമ്പര്‍-പേര്, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.
ഡിസംബര്‍ 26 ന് 3-മഠത്തുംമൂഴി, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
26 , 4-പുതുക്കട,  വൈകിട്ട് മൂന്നിന്, തേവര്‍വേലില്‍ എല്‍പിഎസ്
27, 1-മുക്കം, രാവിലെ 10.30, സാസ്‌കാരിക നിലയം മാടമണ്‍ വടക്ക്
27, 2-പെരുനാട്, ഉച്ചയ്ക്ക് രണ്ടിന്, സാംസ്‌കാരിക നിലയം പെരുനാട്
ജനുവരി ഒന്ന്, 11-കണ്ണനുമണ്‍, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
ഒന്ന്, 10-മണക്കയം,   ഉച്ചയ്ക്ക് രണ്ടിന്, എസ്എന്‍ഡിപി ഹാള്‍ മണക്കയം.
രണ്ട്, 7-നാറാണംതോട്, രാവിലെ 10.30, എസ്എന്‍ഡിപി ഹാള്‍, നാറാണംതോട്,
രണ്ട്, 6-തുലാപ്പളളി , ഉച്ചയ്ക്ക് രണ്ടിന്,  മര്‍ത്തോമ പാരിഷ് ഹാള്‍ തുലാപ്പളളി
മൂന്ന്, 9-ശബരിമല, രാവിലെ 10.30, ഇഡിസി കമ്മ്യൂണിറ്റി ഹാള്‍
നാല്, 5-അരയാഞ്ഞിലിമണ്‍, രാവിലെ 10.30, സര്‍ക്കാര്‍ എല്‍പിഎസ് അരയാഞ്ഞിലിമണ്‍
നാല്, 8-കിസുമം, ഉച്ചയ്ക്ക് രണ്ടിന്,സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അഞ്ച് , 12-നെടുമണ്‍, രാവിലെ 10.30,  മഠത്തുംമൂഴി ഇടത്താവളം
അഞ്ച് , 13-മാമ്പാറ, ഉച്ചയ്ക്ക് രണ്ടിന്, സര്‍ക്കാര്‍ എല്‍പിഎസ് കക്കാട്
ആറ്, 15-മാടമണ്‍, രാവിലെ 10.30, സര്‍ക്കാര്‍ എല്‍പിഎസ്, മാടമണ്‍
ആറ്, 14-കക്കാട്, ഉച്ചയ്ക്ക് രണ്ടിന്, സാംസ്‌കാരിക നിലയം കക്കാട്

error: Content is protected !!