Trending Now

ശബരിമല തീർത്ഥാടനം: കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീർഘിപ്പിച്ചു

konnivartha.com: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെയും, മുക്കുഴിയിലെ പ്രവേശന സമയം രാവിലെ 7 മുതൽ വൈകീട്ട് 4 വരെയും ആയിരിക്കും. അതേസമയം സത്രത്തിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയെന്നുള്ളത് തുടരും

error: Content is protected !!