സ്‌നേഹത്തണലാണ് സ്‌നേഹിത:-ചിറ്റയം ഗോപകുമാര്‍
അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന്പറഞ്ഞു.
ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആദില അധ്യക്ഷയായി. അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.ബിന്ദുരേഖ, ട്രീസ എസ് ജെയിംസ്, മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതിദേവി, അയിനി സന്തോഷ്, കെ എം എം റസിയാ , ഗീതാ തങ്കമണി, അഡ്വക്കേറ്റ് എ കെ രാജശ്രീ , പി ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ സംവാദം, ഫിലിം പ്രദര്‍ശനം, ഡിപ്രഷന്‍ ക്ലിനിക്ക് ലോഗോ പ്രകാശനം, സ്നേഹിത ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു.
ട്രൈസ്‌കൂട്ടര്‍ വിതരണം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷയായി.
ക്രിസ്മസ് ഫെയര്‍ 21 മുതല്സിവില് സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് ആരോഗ്യവനിത ശിശുക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
യുവജന കമ്മീഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേയ്ക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ 21ന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്താണ് ഇന്റര്‍വ്യൂ. പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാള്‍ക്ക് അനുവദനീയമായ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ നല്‍കും. ഡ്രൈവര്‍ കം ഒഎ തസ്തികയുടെ രജിസ്ട്രേഷന്‍ 21ന് രാവിലെ 8 മുതല്‍ 9 വരെയും ഒഎ തസ്തികയിലേയ്ക്കുള്ള രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 01.30 വരെയും നടക്കും. ഫോണ്‍ : 0471 2308630.
യോഗ്യതകള്‍-ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് :പത്താം ക്ലാസ് / തത്തുല്യം, ഡ്രൈവിംഗ് ലൈസന്‍സ് (എല്‍എംവി),ഡ്രൈവിംഗില്‍ മുന്‍പരിചയം അഭികാമ്യം.
ഓഫീസ് അറ്റന്‍ഡന്റ്- പത്താം ക്ലാസ്
പാലിയെറ്റീവ് നേഴ്സ്
കൊറ്റനാട് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി നേഴ്സുമാരുടെ പട്ടിക തയാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. എസ്എസ്എല്‍സി +ജിഎന്‍എം+ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നഴ്സിംഗ് (സര്‍ക്കാര്‍ അംഗീകരിച്ചത്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പരമാവധി വേതനം 22290. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10.30 നു അടൂര്‍ റവന്യൂ ടവര്‍ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ -04734 226063.
നഴ്സിംഗ് അസിസ്റ്റന്റ്
സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററില്‍ എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേരളാ നോളഡ്ജ് ഇക്കണോമി മിഷന്റെ അംഗീകാരത്തോടെ ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മുട്ടത്തറ കോളജ് ഓഫ് എഞ്ചിനീയറിംഗ്, ആറ•ുള എഞ്ചിനീയറിംഗ് കോളജ് എന്നിവയാണ് നോഡല്‍ കേന്ദ്രങ്ങള്‍. ഫോണ്‍ : 9496244701, 8005768454.
വനമിത്ര അവാര്‍ഡ്
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.. ഒരിക്കല്‍ പുരസ്‌കാരം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് അപേക്ഷിക്കരുത്. ഫോണ്‍ : 8547603707,8547603708, 0468-2243452. വെബ്‌സൈറ്റ് : https://forest.kerala.gov.in/
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍ 109 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി ആറ്. ഫോണ്‍ : 04734 216444.
റാങ്ക് പട്ടിക
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ബില്‍ കലക്ടര്‍ (നേരിട്ടുളള നിയമനം-കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ താഴ്ന്ന ശമ്പളനിരക്കില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 563/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
സാക്ഷ്യപത്രം ഹാജരാക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ച 60 വയസിന് താഴെപ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 31 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04682 350229.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 21 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി.എം.എ.വൈ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.
കളള് ഷാപ്പ് ഓണ്‍ലൈന്‍ വില്‍പ്പന
2023-26 വര്‍ഷ കാലയളവിലേക്ക് ജില്ലയില്‍ വില്‍പ്പനയില്‍ പോകാത്തതും/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളളതുമായ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഡിസംബര്‍ 24 ന് നടത്തും. അടൂര്‍ റേഞ്ചിലെ ഒന്ന്, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, രണ്ട്, മൂന്ന്, ചിറ്റാര്‍ റേഞ്ചിലെ ഒന്ന്, തിരുവല്ല റേഞ്ചിലെ രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയാണ് നടത്തുന്നത്. വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് ഡിസംബര്‍ 20, 21 തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അതോടൊപ്പം റേഞ്ച്/ഗ്രൂപ്പുകളുടെ പുതുക്കിയ റെന്റല്‍,അഡീഷണല്‍ റെന്റല്‍ എന്നിവ ഓണ്‍ലൈന്‍ പെയ്മെന്റ് ചെയ്യണം. നിശ്ചയിച്ച സമയപരിധിയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിവരങ്ങള്‍ പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍/റേഞ്ച് ഓഫീസുകളില്‍ നിന്നും, പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0468 2222873, ഇ-മെയില്‍: [email protected]
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍ റ്റിസി /എന്‍എസി) യോഗ്യതയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും ഉളളവര്‍ ഡിസംബര്‍ 31 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710.
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ്
ജില്ല പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട പുരുഷ•ാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പതിനൊന്നാം ക്ലാസ് വിജയം/ഐടിഐ/പത്താം ക്ലാസ് + സമാന മേഖലയിലെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. 15 സീറ്റുകള്‍ മാത്രം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍ :9495999688
ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ്; അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനംആരംഭിക്കുന്ന സ്‌കില്‍ഡെവലപ്പമെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31 – ന് വൈകിട്ട് നാലിന് മുമ്പ് സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ തിരുവല്ലയിലുള്ള കാര്യാലയത്തില്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയോ നേരിട്ടോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പി ക്കണം. വെബ്സൈറ്റ് : https://ssakerala.in ഫോണ്‍: 0469-2600167.വിലാസം: ജില്ലാ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരള പത്തനംതിട്ട, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689 101.
മെഗാ തൊഴില്‍മേള ജനുവരി 18 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ ജനുവരി 18 ന് രാവിലെ 9.30 ന് ഐ .എച്ച് .ആര്‍ .ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍ ,സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് , ടെക്നിക്കല്‍ , ഓഫീസ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു.
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/
പേ വാര്‍ഡ് ശിലാസ്ഥാപനം ( ഡിസംബര്‍ 20)
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആയുഷ് വകുപ്പിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഹോസ്പിറ്റല്‍ അപ്ഗ്രഡേഷന്‍ ഫണ്ട് ഒരു കോടി രൂപ വകയിരുത്തിയാണ് പേ വാര്‍ഡ് നിര്‍മിക്കുന്നത്.