Trending Now

തലച്ചോറിന്‍റെ തളര്‍വാതത്തിനും തളര്‍ത്താനാകാത്ത ആത്മവിശ്വാസത്തിന് ആദരം

Spread the love

 

konnivartha.com; തലച്ചോറിന്റെ തളര്‍വാതം അഥവ സെറിബ്രല്‍ പാല്‍സി തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് പ്രതീക്ഷപകരുന്ന വിജയമാതൃകയാണ് പന്തളം കൂരമ്പാല സ്വദേശി രാകേഷ് കൃഷ്ണന്‍. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചാണ് ശ്രദ്ധേയനായത്. സ്വപ്നങ്ങള്‍വില്‍ക്കുന്ന വെള്ളിത്തിരയിലേക്കായിരുന്നു മസ്തിഷ്‌ക വെല്ലുവിളിയെ അതിജീവിക്കുന്ന സംഭാവന – ‘കളം@24’ എന്ന സിനിമ. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു.

വിധിയല്ല ജീവിതമെന്ന് പറയാതെപറഞ്ഞ രാകേഷിനെ കോന്നി താലൂക്ക് അദാലത്ത് വേദിയില്‍ മന്ത്രിമാരായ പി.രാജീവും വീണാ ജോര്‍ജും ആദരിച്ചു. കുരമ്പാല കാര്‍ത്തികയില്‍ രാധാകൃഷ്ണ കുറുപ്പിന്റെയും രമാ ആര്‍. കുറുപ്പിന്റെയും മകനായ രാകേഷ് ചരിത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

error: Content is protected !!