Trending Now

കോന്നി മുറിഞ്ഞകല്ലില്‍ കാറും ബസ്സും കൂട്ടിയിടിച്ചു :4 മരണം

 

konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചു .കാര്‍ യാത്രികരായ മല്ലശ്ശേരി മുക്ക് വട്ടക്കുളഞ്ഞി   നിവാസികളായ നാല് പേര് മരിച്ചു .ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത് . പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെളുപ്പിനെ നാല് മണിയ്ക്ക് ആണ് അപകടം . മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും .

മല്ലശ്ശേരി പുത്തേത്തുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ, മകൻ നിഖിൽ, പുത്തൻവിള കിഴക്കേതിൽവീട്ടിൽ ബിജു പി.ജോർജ്, മകൾ അനു ബിജു, എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. അടുത്തിടെയാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും മലേഷ്യയിൽ നിന്ന് തിരികെ വരികയായിരുന്നു. ഇവരെ കൂട്ടാനായാണ് ബിജുവും മത്തായി ഈപ്പനും വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.മൂന്നു പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

വാഹനാപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ വെട്ടിപൊളിച്ച് എല്ലാവരെയും പുറത്ത് എടുത്തത്‌ . പത്തനംതിട്ട എസ് പി അടക്കം സ്ഥലത്ത് എത്തി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ദിനവും അപകടം ഉണ്ടാകുന്നു .ബസിന്റെ മുൻഭാഗം തകർന്നു. ബസിലുണ്ടായിരുന്ന തെലങ്കാന സ്വദേശികളായ ശബരിമല തീർഥാടകർക്ക് പരുക്കില്ല.പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ. വിവാഹത്തിന് ശേഷം മലേഷ്യക്ക് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. നിഖിൽ ഈപ്പൻ മത്തായി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു.

 

 

error: Content is protected !!