Trending Now

അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന്

 

അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ കലക്ടര്‍

konnivartha.com: യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു.

ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒമാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍
നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ.
111 തിരുവല്ല , സബ് കളക്ടര്‍ തിരുവല്ല , തഹസില്‍ദാര്‍ തിരുവല്ല
112 റാന്നി, ഡെപ്യുട്ടി കളക്ടര്‍ (എല്‍.എ) പത്തനംതിട്ട, തഹസില്‍ദാര്‍ റാന്നി
113 ആറ•ുള, ഡെപ്യുട്ടി കളക്ടര്‍ (ആര്‍.ആര്‍) പത്തനംതിട്ട, തഹസില്‍ദാര്‍ കോഴഞ്ചേരി
114 കോന്നി, ഡെപ്യുട്ടി കളക്ടര്‍ (എല്‍.ആര്‍) പത്തനംതിട്ട, തഹസില്‍ദാര്‍ കോന്നി
115 അടൂര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍ അടൂര്‍, തഹസില്‍ദാര്‍ അടൂര്‍
താലൂക്കോഫീസുകളില്‍ നടത്തിയിരുന്ന വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതത് മണ്ഡലങ്ങളിലെ വിജ്ഞാപന പ്രകാരമുള്ള ഡെപ്യുട്ടി കലക്ടര്‍/സബ് കലക്ടര്‍/ആര്‍.ഡി.ഒ ഓഫീസ് മുഖാന്തരമാണ് നടക്കുക.
റാന്നി, ആറ•ുള, കോന്നി മണ്ഡലങ്ങളുടെ ഇ.ആര്‍ഒമാരുടെ കാര്യാലയം പത്തനംതിട്ട കലക്ടറേറ്റിലും തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലേത് അതത് ആര്‍.ഡി.ഒ ഓഫീസിലുമാണ് പ്രവര്‍ത്തിക്കുക.

error: Content is protected !!