Trending Now

തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു

Spread the love

 

konnivartha.com: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ എന്‍ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി അസോ ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു.

ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, ഫാ. തോമസ് വര്‍ഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.സി.ജെ.ആര്യ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. ജോര്‍ജ് തോമസ്, പിഎംആര്‍ വിഭാഗം മേധാവി ഡോ തോമസ് മാത്യു, ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോ ജേക്കബ്, റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമല്‍ പ്രസാദ്, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ലയ എലിസബത്ത് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌ട്രോക്ക്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളാലും കാന്‍സര്‍ മൂലവും പ്രായാധിക്യത്താലും ഭക്ഷണം ഇറക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയാണ് ഡിസ്‌ഫേജിയ. ഡിസ്‌ഫേജിയ രോഗികളില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് രോഗനിര്‍ണയം നടത്തി സമയോചിതവും ഫലപ്രദവുമായ രീതിയില്‍ ചികിത്സ നടത്തുന്ന മെഡിക്കല്‍ വിഭാഗമാണ് ബിലീവേഴ്‌സില്‍ ആരംഭിച്ചിരിക്കുന്ന സ്വാളോ ക്ലിനിക്ക് . ഡെഗ്ലൂട്ടോളജിസ്റ്റു (ഭക്ഷണം ഇറക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തെറാപ്പി നല്‍കുന്നവര്‍) കളും ഇ എന്‍ ടി സര്‍ജന്മാരും ഡയറ്റീഷ്യന്മാരും ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റുകളും സംയോജിതമായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ വീഡിയോ ഫ്‌ലൂറോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും തുടങ്ങിയ അത്യാധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങളുണ്ട്.

www.konnivartha.com

ph:8281888276

email:[email protected]

error: Content is protected !!