ഗോത്രസാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതുമായ 13പട്ടിക വര്‍ഗ വിഭാഗ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തിയതിന്റെ ഉദ്ഘാടനം റാന്നി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നയന സാബു അധ്യക്ഷയായി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ്, പഞ്ചായത്ത്് അംഗം സന്ധ്യദേവി, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി രാജപ്പന്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എ നജീം റാന്നി റ്റിഇഒ വി.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.