konnivartha.com: കോന്നി കെ എസ് ആര്‍ ടി സി യിൽ നിന്നുംരാവിലെ 07.40 ന് സ്ഥിരമായി സര്‍വീസ് നടത്തുന്ന കോന്നി മെഡിക്കൽ കോളേജ് സർവീസ് ഇന്ന് മുടങ്ങി . കണ്ടക്ടർ ഇല്ലാത്ത കാരണത്താൽ ആണ് മുടങ്ങിയത് എന്ന് അറിയുന്നു .കോന്നി മെഡിക്കല്‍ കോളേജ് എന്ന് ബോർഡ് വച്ചു 20 ഓളം മെഡിക്കൽ കോളേജിലെ ജീവനക്കാരും രോഗികളും കയറി ഇരുന്ന ബസ് കണ്ടക്ടർ ഇല്ല എന്ന കാരണത്താൽ മറ്റു ഡ്യൂട്ടി നിർവഹിച്ച കണ്ടക്ടർ ക്യാൻസൽ ചെയ്തു എന്നാണ് അറിയാന്‍ കഴിയുന്നത് .
യാത്രക്കാർ പരാതി കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയിച്ചു . ഈ ബസിന്‍റെ പത്തനംതിട്ടയിൽ നിന്നും കടമ്മനിട്ട വഴി തിരുവല്ലക്കും ഉള്ള സര്‍വീസ് റദാക്കി.രാവിലെ 9.45 ന് ഒരു കണ്ടക്ടറെ അടിയന്തിരമായി സര്‍വീസിനു നിയോഗിച്ച് കോന്നി നിന്നും ചില യാത്രക്കാരെ വെച്ചു പത്തനാപുരത്തിനു സർവീസ് നടത്തി ക്യാൻസലേഷൻ ഒഴിവാക്കി എന്നും അറിയുന്നു .
കോന്നി കെ എസ് ആര്‍ ടി സിയില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ മേല്‍ അധികാരികള്‍ അറിയാതെ ഇരിക്കാന്‍ ഉള്ള നീക്കം ഉണ്ട് . കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള സ്ഥിരം ട്രിപ്പ് മുടക്കിയ കാര്യത്തില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം എന്ന് യാത്രികര്‍ ആവശ്യം ഉന്നയിച്ചു .