konnivartha.com: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു . 1425 മലയാളികള്‍ക്കെതിരേആണ് അന്വേഷണം .
ബാങ്കിന്‍റെ 700 കോടി രൂപയോളം തട്ടി എന്നാണ് പരാതി . കുവൈറ്റില്‍ വിവിധ ഇടങ്ങളില്‍ ജോലി നോക്കിയാ 1425 മലയാളികളാണ് ഇത്രയും കോടി രൂപ ബാങ്കില്‍ നിന്നും എടുത്തു മുങ്ങിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബാങ്കിന് ബോധ്യം വന്ന കാര്യം . കുവൈറ്റില്‍ ജോലി നോക്കിയ 700 ഓളം പേർ നഴ്സുമാരാണ്.വന്‍ തുക ലോണ്‍ എടുത്ത ശേഷംകാനഡ, ഇന്ത്യ , അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പോലീസിനെ അറിയിച്ചത്.അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. പലരും ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.ബാങ്ക് ലോണ്‍ മുടങ്ങിയതോടെ ബാങ്ക് അന്വേഷണം ആരംഭിച്ചതോടെ ആണ് കൂടുതല്‍ തട്ടിപ്പ് മനസ്സിലായത് .തുടര്‍ന്ന് ബാങ്ക് സമഗ്ര അന്വേഷണം നടത്തി
ബാങ്കിന്‍റെ പരാതിയില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി . ലോണ്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്ക് കൈമാറി .കോവിഡ് കാലമായ 20 -22 വര്‍ഷം ആണ് ഇവര്‍ ലോണ്‍ എടുത്തത് . കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചു അടയ്ക്കാതെ കുവൈറ്റ് വിട്ടത് .
ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം വലിയ തുക വായ്പയെടുത്ത ശേഷം മറ്റു രാജ്യത്തേക്ക് കടന്നു . വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ ഏറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധി കേരളത്തിലെത്തി പോലീസിലെ ഉന്നതരെ കണ്ടത്.
ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതർ കണ്ടു. നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ കേസെടുത്തത്. ആദ്യം തട്ടിപ്പ് നടത്തിയവർ മുങ്ങിയതോടെ ചില ഏജൻ്റുമാരുടെ ഇടപെടൽ മൂലം കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ചിലര്‍ കോടികളുടെ വായ്പ്പ എടുത്തു ആണ് മുങ്ങിയത് . ഇവര്‍ കേരളത്തില്‍ ഉണ്ട് എന്ന് മനസ്സിലാക്കിയാണ് ബാങ്ക് അധികാരികള്‍ കേരളത്തില്‍ പരാതി നല്‍കിയത് .