Trending Now

ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

 

റിപ്പോര്‍ട്ടര്‍ :   ജോയി കുറ്റിയാനി

konnivartha.com/മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് .

പഴമയുടെ നന്മയും, പുതുമയുടെ സ്വീകാര്യതയും, ഒന്നിച്ചുചേര്‍ത്ത്, ഓര്‍മ്മകളുടെ ഇന്നലകളും, ഇന്നുകളുടെ സംഭവവികാസങ്ങളും; നാളെയുടെ കരുതലുകളും ഒപ്പിയെടുത്ത് അനുദിന ജീവിതത്തിലെ പുത്തന്‍ ആശയങ്ങളും അറിവുകളും പ്രയോജനകരമായി സംയോജിപ്പിച്ച് സൗത്ത് ഫ്‌ളോറിഡായിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഒരുമിച്ചുചേര്‍ത്ത് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി ഒരു സ്മരണിക അണിയിച്ചൊരുക്കുന്നു.

ഈ അവിസ്മരണീയമായ സുവനീറിന് ‘ശംഖൊലി’ എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്. ഈ സാമൂഹിക ഡയറക്ടറിയില്‍ ആയിരങ്ങളുടെ കുടുംബ ചിത്രങ്ങള്‍ (ഫാമിലി പിക്ചര്‍) സൗജന്യമായി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുന്നത്.

സൗത്ത് ഫ്‌ളോറിഡായിലെ പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി-ഡേയ്ഡ് കൗണ്ടികളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് ഈ സുവനീറിന്റെ പ്രെജുകളെ ധന്യമാക്കുവാന്‍ അവസരമുള്ളത്.

സൗത്ത് ഫ്‌ളോറിഡായിലെ എല്ലാ മലയാളികള്‍ക്കും അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പവും, സുഖപ്രദവുമാക്കുന്നതിനുള്ള അടിസ്ഥാന വിവരങ്ങള്‍, സൗത്ത് ഫ്‌ളോറിഡായിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം ആരാധനാലയങ്ങളുടെ വിവരങ്ങള്‍, സര്‍വ്വീസ് സമയം, സൗത്ത് ഫ്‌ളോറിഡ മലയാളി കുടിയേറ്റത്തിന്റെ ചരിത്രം; നിലവിലെ വിവരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, നിയമ മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിരവധിയായ വിഷയങ്ങളില്‍ റഫറന്‍സ് മെറ്റീരിയല്‍സ് ഈ സുവനീറില്‍ ഒരുക്കിയിരിക്കും.

ഡിജിറ്റല്‍ കോപ്പി ലഭിക്കുവാനുള്ള ഒരു ക്യൂ ആര്‍ കോഡ് സുവനീറില്‍ ക്രമീകരിച്ചിരിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സുവനീറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എളുപ്പത്തില്‍ ആക്‌സസ്സ് ചെയ്യുവാനുള്ള സൗകര്യം ക്രമീകരിക്കുന്നുണ്ട്.

വരും തലമുറക്ക് ഇതൊരു ചരിത്ര പുസ്തകമാക്കുവാന്‍ കേരള സമാജം ജനപങ്കാളിത്ത ത്തോടുകൂടി തയ്യാറാക്കുന്ന ഈ സ്മരണികയില്‍ ഇംഗ്ലീഷിലും, മലയാളത്തിലും ലേഖനങ്ങളും, ചെറുകഥകളും, കവിതകളും, കാര്‍ട്ടൂണുകളും, പെയിന്റിംഗുകളും, പാചകകുറിപ്പുകളും തയ്യാറാക്കി അയക്കാവുന്നതാണ് .

നിങ്ങളുടെ സൃഷ്ടികള്‍  keralasamajamsouvenir@gmail.com മെയിലിലേക്ക് ഡിസംബര്‍ 20ന് മുമ്പ് അയച്ചു കൊടുക്കേണ്ടതാണ്.

ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്. ഇംഗ്ലീഷിലും മലയാളത്തിലും തന്നിരിക്കുന്ന വിഷയത്തില്‍ (Topics) മാത്രമാണ് ലേഖനങ്ങള്‍ എഴുതി അയയ്‌ക്കേണ്ടത്.

വിദഗ്ദ്ധസമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ മാത്രമാണ് സ്മരണികയില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ അവിസ്മരണീയമായ സുവനീര്‍ അണിയിച്ചൊരുക്കുന്നതിനായി.

കേരള സമാജത്തിന്റെ 41-ാമത്തെ കമ്മിറ്റി ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കേരള സമാജത്തിന്റെ എല്ലാ മുന്‍ പ്രസിഡന്റുമാരുടെയും നിര്‍ല്ലോഭമായ സഹായസഹകരണങ്ങളും, അതോടൊപ്പം നാല്പതോളം സുവനീര്‍ കമ്മിറ്റി അംഗങ്ങളും കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു.

ശംഖൊലിയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേത്ത്, ട്രഷറര്‍ ജറാള്‍ഡ് പേരേരേ, മുന്‍ പ്രസിഡന്റുമാരായ ജോജോ വാത്യോലില്‍, സാജന്‍ മാത്യു, ബാബു കല്ലിടുക്കില്‍, സജി സക്കറിയാസ്, ജോയി കുറ്റിയാനി, 2025 പ്രസിഡന്റ് ഇലക്ട് ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഡിസംബര്‍ ഏഴാം തീയതി ശനിയാഴ്ച കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന കേരള സമാജം ക്രിസ്മസ് പരിപാടിയില്‍ ഈ സ്മരണികയുടെ ഒരു ഡമ്മി പ്രകാശനം ചെയ്യുന്നു.

കേരള സമാജം ക്രിസ്മസ് ആഘോ ഷങ്ങളോടനുബന്ധിച്ച് ഫാമിലി പിക്ചര്‍ എടുക്കുന്നതിനായി സൗജന്യമായി ഫോട്ടോ ബൂത്ത് ക്രമീകരിക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് ഓര്‍മ്മിപ്പിക്കുന്നു.

ഡിസംബര്‍ 3-ാം തീയതിക്ക് മുമ്പായി ഫാമിലി പിക്ചര്‍ ഡൗണ്‍ ലോഡ് ചെയ്ത് അയച്ചു കൊടുക്കുന്നവര്‍ക്കായി കേരള സമാജം സൗജന്യമായി 2025-ലെ വാര്‍ഷിക കലണ്ടറോടുകൂടി നിങ്ങളുടെ ഫാമിലി പിക്ചര്‍ ചേര്‍ത്ത് ഓരോ കോപ്പി നല്‍കുന്നതാണ്.

Topics: English Article
1) Empowering Voices: Motivating
Indian American Youth to Enter Mainstream US Politics
2) How Indian American Youth Can Succeed in the U.S. while Preserving Their Cultural Heritage and Identity?
3) Opening Up: Initiating Conversation on Resolving Youth Mental Health Issues in a High-Pressure World
4) Empowering Indian American Youth: Unlocking Entrepreneurial Potential in this Land of
Opportunity.

Topic: Malayalam:

1) സീനിയര്‍ ലിവിംഗ് ഫെസിലിറ്റികള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമോ?
മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയര്‍ ലിവിംഗ് ഫെസിലിറ്റികള്‍ വഴി ആശ്വാസവും, പ്രതീക്ഷയും, കൂടുതല്‍ സുരക്ഷിതത്ത്വവും നല്‍കുമോ?
2) ആധുനീക യുഗത്തിലെ മാധ്യമങ്ങള്‍ മുതിര്‍ന്ന പൗരന്മാരുടെ സാമൂഹിക ബന്ധങ്ങള്‍ എങ്ങനെ മാറ്റുന്നു? വെല്ലുവിളികളും, അനുഭവങ്ങളും, അവയില്‍ പതിയിരിക്കുന്ന ചതിക്കുഴികളും.
3) ഒരു കുടിയേറ്റ സമൂഹത്തില്‍, നമ്മുടെ സംസ്‌കാരവും, പാരമ്പര്യങ്ങളും എങ്ങനെ നില നിര്‍ത്തുവാനും, തലമുറകള്‍ക്കു കൈമാറുവാനും കഴിയും?

Rules & Regulations of the Article Competition for the Kerala Samajam Souvenir:

1. Times New Roman font
2. Font size 11
3. Single-spaced
4. Maximum two typed pages
5. Only typed articles in Malayalam and English will be accepted
5. Maximum 950 words for English and Malayalam articles
6. One-inch margin on all four sides
7. All articles are from US Malayalees only
8. Selected articles will be published in the souvenir?

error: Content is protected !!