യുവജനങ്ങളുടെ കലാ-കായിക സര്‍ഗവാസനകള്‍ക്ക് ചിറക് വിടര്‍ത്താന്‍ കേരളോത്സവം വഴിതെളിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പള്ളിക്കല്‍ പഞ്ചായത്ത് കേരളോത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളുടെ കലാ – കായിക – സാഹിത്യ കാര്‍ഷികരംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം സംഘടിപ്പിക്കുന്നത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും യുവജന ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തില്‍ വിവിധ ക്ലബുകളെ പ്രതിനധീകരിച്ച് നിരവധി മല്‍സരാര്‍ഥികള്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം മനു, യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍ ബിപിന്‍ എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു ജയിംസ്, ഷീന റെജി വാര്‍ഡ് അംഗങ്ങളായ സുപ്രഭ, ജി.പ്രമോദ് , ജി.സുമേഷ് , യമുന മോഹന്‍, സാജിത റഷീദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി കെ ഗീത, വിനീത് വാസുദേവ്, ബിനു വെള്ളച്ചിറ, മായാ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.