Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/11/2024 )

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ്

ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികില്‍ത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ബി. സുബൈര്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ചാര്‍ജ് ആര്‍. ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഗതാഗത നിയന്ത്രണം

കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ടു മുതല്‍ പുവനക്കടവ്- ചെറുകോല്‍പ്പുഴ റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഭിന്നശേഷി കലാകായിക മേള ഡിസംബര്‍ രണ്ട് മുതല്‍


ഭിന്നശേഷി കലാകായിക മേള ‘ഉണര്‍വ് 2024’ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍  നടക്കും. രണ്ടിന് രാവിലെ 9.30 ന് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് പ്രമോദ് നാരായണ്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും. സംവിധായകന്‍ രാകേഷ് കൃഷ്ണനാണ് വിശിഷ്ടാതിഥിയാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സാമൂഹികനീതി വകുപ്പും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

ടെന്‍ഡര്‍


കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്ര പരിസരത്തെ ബദാം മരത്തിന്റെ മുറിച്ചു മാറ്റിയ ശിഖരങ്ങള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 13 രാവിലെ 11. ഫോണ്‍: 0468 2214639, 2212219.

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ 15 വരെ

ദേശീയ ഭക്ഷ്യഭദ്രത പദ്ധതിയിലുള്‍പ്പെട്ട മുന്‍ഗണനാ (മഞ്ഞ എഎവൈ, പിങ്ക് പിഎച്ച്എച്ച്) വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ഇ-കെവൈസി അപ്‌ഡേഷന്റെ ഭാഗമായി ഇതുവരെ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്ത അംഗങ്ങള്‍ക്കായി ഇ- പിഒഎസ് മെഷീന്‍, ഐറിസ് സ്‌കാനര്‍, ഫെയിസ് ആപ്പ് എന്നിവ വഴി അപ്‌ഡേഷന്‍ നടത്തുന്നതിനായി ഡിസംബര്‍ രണ്ടു മുതല്‍ 15 വരെ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ക്യാമ്പുകള്‍ നടത്തും.  മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാറില്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസിലെത്തി മസ്റ്ററിംഗ് ചെയ്യണം.

കേരളോത്സവത്തിന് തുടക്കമായി

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.  യു.പി സ്‌കൂള്‍  ഓതറ , കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലാമത്സരങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ് സാലി ജോണ്‍  ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എ. ചാക്കോ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍. നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. റ്റി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ ജിനു തോമ്പുംകുഴി, വിശാഖ് വെണ്‍പാല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജി. സഞ്ചു  , ജോ ഇലഞ്ഞിമൂട്ടില്‍, റ്റി. പ്രവീണ്‍ കുമാര്‍ ,പ്രസന്നകുമാര്‍, സാറാമ്മ കെ. വര്‍ഗീസ്സ്, ആല്‍ഫാ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞുമോന്‍, സിന്ധുലാല്‍, ശ്രീവല്ലഭന്‍ പി. എസ്. നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനീത ആര്‍ പണിക്കര്‍ , യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ നിതിന്‍ ആര്‍. എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്യും.

ഭിന്നശേഷി കുട്ടികളുടെ കലാമേള ‘കലാ പൂരം-2024’ നടന്നു

കുറ്റൂര്‍ ഗ്രാമപഞ്ചായത്തും ശിശുക്ഷേമവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാമേള  ‘കലാ പൂരം-2024’ തെങ്ങേലി മാര്‍ സൈനീഷ്യസ് സ്മാരക സ്‌കൂളില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സാലി ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിശാഖ് വെണ്‍പാല, ജിനു തോമ്പുംകുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ ആര്‍. നായര്‍, ജോ ഇലഞ്ഞിമൂട്ടില്‍, ബിന്ദു കുഞ്ഞുമോന്‍, സിന്ധുലാല്‍, ആല്‍ഫാ അമ്മിണി ജേക്കബ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബേനസീര്‍ ബീരാന്‍, ഹെഡ്മിസ്ട്രസ് മറിയാമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!