Trending Now

ആഗോള അയ്യപ്പ സംഗമം ജനുവരി ആദ്യ വാരം നടത്താൻ ആലോചിക്കുന്നു

 

konnivartha.com; ആഗോളഅയ്യപ്പ സംഗമം ജനുവരി ആദ്യ വാരം നടത്താൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങൾ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായി .

ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15 കോടി 89 ലക്ഷത്തി 12575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 630114111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 31399245 രൂപയും ഈ തീർത്ഥാടന കാലത്ത് അപ്പം വില്പനവരവ് 35328555 രൂപയുമാണ്.

അപ്പം വില്പനയിൽ 3929310 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ വർഷത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് (12-ാം ദിവസം വരെ) അരവണ വില്പനയിലൂടെ ലഭിച്ചത് 194051790 രൂപയാണ് . ഇത്തവണ 289386310 രൂപയാണ് അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ 95334520 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ മണ്ഡലകാലത്തെ (12-ാം ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നും ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു

error: Content is protected !!