konnivartha.com: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗിനെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു.
ഹരിത കാമ്പസ് പദവി നേടുന്ന ജില്ലയിലെ ആദ്യ നേഴ്‌സിംഗ് കോളജാണിത്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി.
ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗോകുല്‍, പഞ്ചായത്ത് അംഗം ഗീതു മുരളി, ഡോ. വി എസ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.