Trending Now

“കരുതലും കൈത്താങ്ങും’ നവംബര്‍ 29 മുതല്‍ പരാതികള്‍ സ്വീകരിക്കും

 

konnivartha.com: ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ ആറുവരെ പ്രവ്യത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പരാതി നേരിട്ട് സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെല്ലുണ്ടാകും.

അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും നല്‍കാം. തുടര്‍ പരിശോധനയ്ക്കായി വകുപ്പ്തല അദാലത്ത് സെല്ലും ഏകോപനത്തിന് ജില്ലാ മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തിക്കും. നിശ്ചിത മേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.

പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെയാണ് അദാലത്ത്. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവും നേത്യത്വം നല്‍കും. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17 കോന്നി എന്നിങ്ങനെയാണ് നടക്കുക.

error: Content is protected !!