Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/11/2024)

മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

മാധ്യമ അക്രഡിറ്റേഷന്‍ പുതുക്കല്‍ നവംബര്‍ 30 വരെമീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2025-ലേക്കു പുതുക്കാന്‍ 2024 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ‘ഫോര്‍ഗോട്ട്  പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ് വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ് വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.)
പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ ‘റിന്യൂ രജിസ്‌ട്രേഷന്‍’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്‍ക്കാം. തുടര്‍ന്ന്, അപ്‌ഡേഷനുകള്‍ ‘കണ്‍ഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നിലവില്‍ ഉള്ള കാര്‍ഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രിന്റൗട്ടുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ചിന് മുമ്പ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.2024ല്‍ ഓണ്‍ലൈനായി അപേക്ഷിച്ച് കാര്‍ഡ് നേടിയവര്‍ക്കും പുതിയതായി അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ക്കുമാണ് ഇത്തവണ പുതുക്കാന്‍ അവസരമുള്ളത്. അടുത്ത വര്‍ഷത്തേക്ക് പുതുക്കാത്തവരുടെ അക്രഡിറ്റേഷന്‍ റദ്ദാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.



കുടുംബശ്രീ വിപണനമേളയ്ക്ക്  കുളനടയില്‍ തുടക്കം

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച്  കുടുംബശ്രീ  ‘ദേശി ധമാക്ക’ യ്ക്ക്  കുളനടയില്‍ തുടക്കം.
വെജിറ്റേറിയന്‍ ഭക്ഷ്യമേളയുടെയും ഉല്‍പ്പന്ന വിപണനമേളയുടെയും ഉദ്ഘാടനം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശമുളള   പ്രീമിയം കഫെയില്‍ ജില്ലാ കലക്ടര്‍  എസ്.പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.
വിവിധ കരകൗശല വസ്തുക്കള്‍,ചിപ്‌സ് സെന്ററുകള്‍, നെറ്റിപ്പട്ടം യൂണിറ്റുകള്‍, ശുദ്ധമായ മസാലപൊടികള്‍, ജ്യൂസ് സെന്ററുകള്‍, കഫെ യൂണിറ്റുകള്‍ , അച്ചാര്‍ യൂണിറ്റുകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ട്. ഡിസംബര്‍ ആറുവരെയാണ് മേള. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  ജിജി മാത്യു അധ്യക്ഷനായി.  കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍  എസ്. ആദില , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത്കുമാര്‍, ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍ കെഎസ് പ്രദീപ്, വനിത ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, കുളനട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയിനി സന്തോഷ് , മാര്‍ക്കറ്റിംഗ്  ജില്ലാ പ്രോഗ്രാം മാനേജര്‍  അനു ഗോപി എന്നിവര്‍ പങ്കെടുത്തു.


ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് ഉണ്ട്. ഫോണ്‍ : 9495999688 / 7736925907.

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസുമാണ് യോഗ്യത.  കോഴ്സ് ദൈര്‍ഘ്യം ആറു മാസം.  ഫോണ്‍ : 9495999688 / 7736925907.   വെബ്‌സൈറ്റ് : www.asapkerala.gov.in .

പിഎസ്‌സി അഭിമുഖം

ജില്ലയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്   (കാറ്റഗറി നമ്പര്‍. 302/23) തസ്തിക 03/09/2024-ലെ ചുരുക്കപ്പട്ടികയിലുളള 62 ഉദ്യോഗാര്‍ഥികള്‍ക്ക്  ഡിസംബര്‍ നാല്, അഞ്ച്  തീയതികളില്‍ രാവിലെ  9.30 മുതല്‍ 12 വരെ  ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്.  വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) സഹിതം അഭിമുഖത്തിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍  ജില്ലാ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ :. 0468 2222665.

 

  പിഎസ്‌സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ  ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്)   (കാറ്റഗറി നമ്പര്‍. 384/20) (മലയാളം മീഡിയം) തസ്തിക  ചുരുക്കപ്പട്ടികയിലുളള  ഉദ്യോഗാര്‍ഥികള്‍ക്ക്  ഡിസംബര്‍ നാലിന്  രാവിലെ  9.30 ന് കൊല്ലം പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. എസ് എംഎസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) സഹിതം അഭിമുഖത്തിന്  പബ്ലിക് സര്‍വീസ് കമ്മീഷന്‍  ജില്ലാ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ :. 0468 2222665.

 

കൊടുമണ്‍ സാനിറ്റേഷന്‍ പാര്‍ക്കിനായി ശുചിത്വ മിഷന്‍

കൊടുമണ്‍ എസ്റ്റേറ്റില്‍ സാനിറ്റേഷന്‍ പാര്‍ക്കിനായി ജില്ലാ ശുചിത്വ മിഷന്‍. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ.എസ് നൈസാം, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ അനൂപ് ശിവശങ്കരപ്പിള്ള എന്നിവര്‍ പങ്കെടുത്തു


ഫാര്‍മസിസ്റ്റ് ഒഴിവ്

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് തസ്തികയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം  ചെയ്ത രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ക്കായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. അടിസ്ഥാന ശമ്പളം 22000-48000. ഫാര്‍മസി കോഴ്‌സില്‍ ഡിപ്ലോമയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ്  യോഗ്യത. ഫോണ്‍: 04682222745.

 

ടെന്‍ഡര്‍

ഔട്ടര്‍ പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിസംബര്‍ അഞ്ചു മുതല്‍ ശബരിമല തീര്‍ഥാടനം അവസാനിക്കുന്നതുവരെ ഡീസല്‍  വാഹനം വാടകയ്ക്ക് നല്‍കാന്‍ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ജില്ലാ സപ്ലൈ ഓഫീസ് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ രണ്ട്. ഫോണ്‍ : 0468 2222612.

അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ബേസിക് പ്രോഗ്രാം ഇന്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ്  കണ്‍ട്രോള്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നേഴ്‌സിംഗ്, പാരാ മെഡിക്കല്‍ മേഖലകളിലുളള ബിരുദം/ഡിപ്ലോമയാണ് യോഗ്യത. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8281114464.

അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യമാണ് യോഗ്യത. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 0471 2325101,8281114464.

അക്ഷയ സംരംഭക അഭിമുഖം

അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം (നവംബര്‍ 28) രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടക്കും. തെക്കേമല, ചേര്‍തോട്, പാലച്ചുവട്, കരിയിലമുക്ക്, മഞ്ഞാടി എന്നീ പ്രദേശങ്ങളിലേക്കാണ് അഭിമുഖം.

ഗതാഗത നിയന്ത്രണം

പുനരുദ്ധാരണ പ്രവൃത്തി മൂലം മാന്തുക -കോട്ട റോഡില്‍ നവംബര്‍ 29 മുതല്‍ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം. പന്തളം-ആറന്മുള റോഡ് , കോഴിപ്പാലം- കാരയ്ക്കാട് റോഡ് പകരം ഉപയോഗിക്കാം

error: Content is protected !!