Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 26/11/2024 )

 

25,000 രൂപ പിഴയിട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വകുപ്പ്

സന്നിധാനത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനകളെ തുടർന്ന് വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സന്നിധാനത്ത് നടന്ന 17 പരിശോധനകളിൽ ന്യുനത കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. മണ്ഡലകാലം അവസാനിക്കുന്നത് വരെ കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു.

ഭക്തർക്ക് ആശ്വാസമായി ഊട്ടുപുര: അന്നദാന മണ്ഡപത്തിൽ തിരക്കേറുന്നു

ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ദേവസ്വം ബോർഡ്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയും. ഭക്ഷണ അവശിഷ്ടങ്ങൾ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളന്റീയർമാർ ഇൻസിനറേറ്ററിൽ എത്തിക്കുന്നുണ്ട്.50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്നാണ് ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഭക്ഷണം ഒരുക്കുന്നത്.

അയ്യപ്പന് മുന്നിൽ കളരി ചുവടുകളുമായി സി .വി .എൻ .കളരി
ശബരിമല ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ മെയ്പ്പയറ്റ് അഭ്യാസകാഴച്ചകളുടെ വിസ്മയം ഒരുക്കി എം .വി. ജി. സി. വി. എൻ. കളരി.26 കളരികൾക്ക് കീഴിൽ ആയിരത്തിൽ അധികം പേർ കളരി അഭ്യസിക്കുന്ന എം. വി .ജി. സി. വി. എൻ.

 

തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട കളരികളിലെ വിദ്യാർത്ഥികളാണ് അയ്യപ്പന് മുൻപിൽ അഭ്യാസ കാഴ്ച ഒരുക്കിയത്. 1951 ൽ കോട്ടയം നാഗമ്പടത്ത് മലബാർ പി. വാസുദേവ ഗുരുക്കൾ സ്ഥാപിച്ച സി വി എൻ കളരി 2006 ലും സന്നിധാനത്ത് കളരി അവതരിപ്പിച്ചിരുന്നു.

 

അദ്ദേഹത്തിന്റെ മകൻ പി. വി .ശിവകുമാർ ഗുരുക്കളാണ് ഇപ്പോൾ കളരി നടത്തുന്നത് 2016 ഡൽഹി കോമ്മൺ വെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിലും കാഴ്ച പയറ്റ് അവതരിപ്പിച്ചിരുന്നു. അടുത്തകാലത്തു ശ്രദ്ധിക്കപ്പെട്ട അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കളരി അഭ്യാസങ്ങൾ ചിട്ടപ്പെടുത്തിയതും സി വി എൻ കളരി ആണ്.

മെയ് സാധകം ,മെയ് പയറ്റ് ,വടിപ്പയറ്റ് ,വാൾപയറ്റ് ,ഒറ്റപ്പയറ്റ് , മറപിടിച്ച കുന്തപയറ്റ് ,ഉറുമി പയറ്റ് എന്നിങ്ങനെ ആണ് അവതരിപ്പിച്ചത്.റോബിൻ ഗുരുക്കൾ ,കൃഷ്ണ ഗുരുക്കൾ ,സന്ദീപ് ഗുരുക്കൾ,ശ്രീകുമാർ ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ അഭ്യാസങ്ങൾ കാഴ്ചവച്ചത്

error: Content is protected !!