Trending Now

തൊഴിൽമേള

ടെക്നോപാർക്കിൽ തൊഴിൽമേള:നവംബർ 30ന്

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 30ന് രാവിലെ 9 മണിക്ക് ടെക്നോപാർക്കിൽ പ്രയുക്തി ടെക്നോ ഡ്രൈവ് 2024 എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCTVM, ഫോൺ: 0471 230457

പ്ലേസ്മെന്റ് ഡ്രൈവ്

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും എലിവർ സ്റ്റോൺ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി നവംബർ 27ന്, രാവിലെ 10 മണിക്ക് കഴക്കൂട്ടത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അക്കൗണ്ടന്റ്, അക്കൗണ്ടന്റ് ട്രെയിനി, പബ്ലിക് റിലേഷൻസ് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സ്‌പ്പെർട്ട്, വെബ് ഡിസൈനർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. https://forms.gle/TAm3e3d9NL1tQW6X7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495999693.

error: Content is protected !!