Trending Now

ശബരിമലയില്‍ ഓർക്കിഡ് പൂക്കളും ഇലകളും വേണ്ട : ഹൈക്കോടതി

 

ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓർക്കിഡ് പൂക്കളും ഇലകളും വേണ്ടെന്ന് ഹൈക്കോടതി. ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.ഓരോ ദിവസവും പുഷ്പങ്ങൾ മാറ്റണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, മുരളീ കൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകി.

ഉണ്ണിയപ്പത്തിലും അരവണയിലും നിശ്ചിത അളവിൽ മാത്രമേ ഈർപ്പമുള്ളൂ എന്ന് ഉറപ്പാക്കണം.സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേർത്തു.ഭക്തർ ഉടയ്ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികൾ അനധികൃതമായി ശേഖരിക്കുന്നത് കർശനമായി തടയണമെന്നും കോടതി നിർദേശിച്ചു.

ശബരിമലയിലെ ചുക്കുവെള്ളപ്പുരയ്ക്ക് സമീപം മരക്കൊമ്പ് വീണ് പരുക്കേറ്റ കർണാടക സ്വദേശിയായ തീർഥാടകൻ സഞ്ജുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഹൈക്കോടതി കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി.

error: Content is protected !!