Trending Now

നാട്യങ്ങൾ ഇല്ലാത്ത നടൻ:കോന്നിയൂരിന്‍റെ ബിനു

 

konnivartha.com:കോന്നിയൂര്‍ …ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട് .കോന്നിയൂര്‍ എന്ന പേരിന് ഉടമകള്‍ അനേകം ഉണ്ട് . സാമൂഹിക സാംസ്കാരിക സാഹിത്യ മാധ്യമ രാഷ്ട്രീയ കലാ രംഗത്തും ചലച്ചിത്ര രംഗത്തും . പഴയ തലമുറയിലെ ഓര്‍മ്മയായ കോന്നിയൂര്‍ മീനാക്ഷിഅമ്മയില്‍ തുടങ്ങി പുതു തലമുറയില്‍ വരെ കോന്നി നാടിന്‍റെ ബന്ധം കാത്തു സൂക്ഷിക്കുന്നു .

മുഖാ മുഖത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നു . ഇത് കോന്നി ബിനു .നാട്യങ്ങൾ ഇല്ലാത്ത നടന്‍ എന്ന് പറയാന്‍ കഴിയും .എളിമയുടെ പ്രതീകം . കടന്നു വന്ന വീഥികളില്‍ ആത്മാര്‍ഥ അര്‍പ്പണം . മലയാളം ചലച്ചിത്ര മേഖലയിലെ നവ താരം .

ദേശം അരുവാപ്പുലം പൊന്തന്‍ പ്ലാക്കല്‍ . അരുവാപ്പുലം ദേശത്തിനും പ്രത്യേകത ഉണ്ട് .നൂറ്റാണ്ട് ചരിതം ഉണ്ട് . കലാരംഗത്ത്‌ ശോഭിച്ച അനേക ആളുകളും ഉണ്ട് .അരുവാപ്പുലത്ത് ഉദയം കൊണ്ട നന്മയുള്ള ബിനു പേര് കൊണ്ട് ബിനു കോന്നി എന്ന് അറിയപ്പെടുന്നു . ഇന്ത്യന്‍ കരസേനയില്‍ പതിനെട്ട് വര്‍ഷം സേവനം അനുഷ്ടിച്ചു .ഇപ്പോള്‍ കലാരംഗത്ത്‌ പ്രത്യേകിച്ച് നവ മീഡിയ റീല്‍സ്സിലൂടെ രംഗത്ത്‌ എത്തി . ഷോര്‍ട്ട് ഫിലിം , വെബ്‌ സീരിയല്‍ ,തുടങ്ങിയ രംഗത്ത്‌ ശോഭിച്ചു . മലയാളം ചലച്ചിത്ര രംഗത്ത്‌ തന്‍റെ അഭിനയം എന്ത് എന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു .

പൊന്‍കുന്നം നാട്ടിലെ സുനില്‍ ആണ് അഭിനയ രംഗത്തേക്ക് ഉള്ള വഴിത്തിരിവായത്‌ എന്ന് പറയാം . ഓശാന സിനിമയിലൂടെ മുഖം കാണിച്ചു . തുടര്‍ന്ന് വെബ്‌ സീരിയല്‍ കേരള ക്രൈം ഫയല്‍ ,ഷോര്‍ട്ട് ഫിലിമുകളായ പൊക , തൂക്ക് കയര്‍ ,തേര്‍ഡ് ഐ , നാട്ടിന്‍ പുറത്തെ പൊന്നോണം , ജയ മഹീന്ദ്ര , ഒരു കൊച്ചു കഥയിലൂടെ , ശ്രീ അയ്യപ്പന്‍ ,സിനിമയായ കിംഗ്‌ ഓഫ് കൊത്ത , മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച , വില്ലന്‍ , വിവേകാനന്ദന്‍ തുടങ്ങിയവയില്‍ തന്‍റെ അഭിനയം കാഴ്ചവെച്ചു . റിലീസ്സാകുവാന്‍ ഉള്ള കത്തനാര്‍ ,കെട്ടുകഥയിലൂടെ എന്നിവയല്‍ മികച്ച വേഷം ഉണ്ട് . അന്വേഷിപ്പിന്‍ കണ്ടെത്തൂ എന്ന സിനിമയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വേഷത്തില്‍ പ്രശംസ പിടിച്ചു പറ്റി .

ഈ കലാകാരന് മികച്ച നിലയില്‍ അവസരം നല്‍കുവാന്‍ നമ്മള്‍ക്ക് കഴിയണം . നമ്മുടെ നാട് എന്നും കൂടെ ഉണ്ട് . ബിനു കോന്നിയുടെ പേര് കലാരംഗത്ത്‌ എഴുതി ചേര്‍ക്കുന്നു .

error: Content is protected !!