Trending Now

പ്രായത്തെ തോൽപ്പിക്കുന്ന നൃത്ത സമർപ്പണവുമായി മാളികപ്പുറം

Spread the love

 

സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ചുവടു വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിൽ നിൽക്കുന്ന ലത കിഴക്കേമന . അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ അവതരിപ്പിച്ചു .15 വർഷമായി മല ചവിട്ടുന്ന ഭക്തയാണ് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ ലത.

റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ഇവർ ബന്ധുക്കളുടെ സംഘത്തോടൊപ്പം ആണ് അയ്യപ്പദർശനത്തിനു എത്താറ്. ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന് മുൻപിൽ നൃത്തം അവതരിപ്പിച്ചത്. മുൻപ് ഗുരുവായൂരും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.ഏറെ കാലത്തെ സ്വപ്‍ന സാക്ഷത്കാരത്തിന്റെ ചാരിതാർഥ്യത്തോടെയാണ് മലയിറക്കം. മകൻ അഭിലാഷ് പ്രഭുരാജ് ,മരുമകൾ-നിഷ ,ചെറുമകൾ-ആര്യ .

error: Content is protected !!