Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/11/2024 )

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്

കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ മെഗാ അദാലത്ത്(നവംബര്‍ :23 )  രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.

സുഭിക്ഷാ ഹോട്ടല്‍

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ആരംഭിച്ച സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരുപത് രൂപാ നിരക്കില്‍ വെജിറ്റേറിയന്‍ ഉച്ചയൂണ് ലഭിക്കും.

 

സൗജന്യ പരിശീലനം

നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് നിര്‍മിക്കുന്നതിനുള്ള സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 25 മുതല്‍. ഫോണ്‍: 8330010232

ഗതാഗത നിരോധനം

റോഡ് പണിക്കായി മൂലയ്ക്കല്‍ പീടിക മുതല്‍ കണ്ണന്നുര്‍ പറമ്പ് വരെ വാഹന ഗതാഗതം നവംബര്‍ 23 മുതല്‍ ഒരു മാസത്തേയ്ക്ക് നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കന്നുകാലി സെന്‍സസ് പരിശീലനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് കന്നുകാലി സെന്‍സസ് പരിശീലനം സംഘടിപ്പിച്ചു. വളര്‍ത്തു മൃഗങ്ങള്‍, തെരുവു നായകള്‍, നാട്ടാനകള്‍ എന്നിവയുടെ കണക്കെടുപ്പാണിത്. 920 വാര്‍ഡുകളിലെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വിവരം ശേഖരിക്കും. മഞ്ഞാടി പക്ഷിരോഗ നിര്‍ണയകേന്ദ്രത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ. ഹരികുമാര്‍ അധ്യക്ഷനായി.

കേരളോത്സവം

പന്തളം തെക്കേക്കര പഞ്ചായത്ത് കേരളോത്സവം നവംബര്‍ 30, ഡിസംബര്‍ ഒന്ന്, ഏഴ് തീയതികളില്‍ എസ്.കെ.വി.യു.പി.എസ് തട്ടയില്‍. മല്‍സരാര്‍ഥികള്‍ 27 ന് വൈകിട്ട് മൂന്നിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447594240, 9447930213, 9947191033.

റേഷന്‍ കടയ്ക്ക് അപേക്ഷിക്കാം

റേഷന്‍ കടകളില്‍ ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം ഇറക്കിയ താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, വിഭാഗം ക്രമത്തില്‍: അടൂര്‍, അടൂര്‍, അടൂര്‍, 5, പൊതുവിഭാഗം. തിരുവല്ല, പുളിക്കീഴ്, കടപ്ര, 2, പട്ടികജാതി. കോന്നി, കോന്നി, ഐരവണ്‍, 7, പട്ടികജാതി. തിരുവല്ല, പുളിക്കീഴ്, പെരിങ്ങര, 2, പട്ടികജാതി. റാന്നി, റാന്നി, ചേത്തക്കല്‍, 2, പൊതുവിഭാഗം. മല്ലപ്പള്ളി, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, പട്ടികജാതി. അടൂര്‍, പന്തളം, പന്തളം തെക്കേക്കര, 5, പൊതുവിഭാഗം. അപേക്ഷ ഡിസംബര്‍ 20 വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കാം. വെബ്സൈറ്റ്-www.civilsupplieskerala.gov.in ഫോണ്‍: 04682222612, 2320509.

അതിഥി തൊഴിലാളി രജിസ്ട്രേഷന്‍

ജില്ലയില്‍ താമസിച്ച് ജോലിചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ athidhi.lc.keralagov.in പോര്‍ട്ടലില്‍ കരാറുകാര്‍, സ്ഥാപനങ്ങള്‍, തൊഴിലാളികളെപാര്‍പ്പിക്കുന്ന കെട്ടിടഉടമകള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണം.

പത്തനംതിട്ട (0468 2223074, 8547655373) തിരുവല്ല (0469 2700035, 8547655375), അടൂര്‍ (04734 225854, 8547655377) റാന്നി (04735 223141, 8547655374), മല്ലപ്പള്ളി (0469 2847910, 8547655376) അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസിനോട് (04682222234) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്ററിലും (0468 2993411)സൗകര്യമുണ്ട്.
(പിഎന്‍പി 2611/24)ക്ഷേമനിധി കുടിശിക തീര്‍ക്കാനവസരംപരിവാഹന്‍ ഡീ-ലിങ്ക് ചെയ്ത കാലയളവില്‍ ക്ഷേമനിധി കുടിശിക വരുത്തിയ വാഹന ഉടമകള്‍ക്ക് നാലു തവണകളായി വിഹിതം തീര്‍ക്കാമെന്ന് മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. കേരള മോട്ടര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സോഫ്റ്റ്‌വെയറും മോട്ടോര്‍ വാഹന വകുപ്പ് പരിവാഹന്‍ ലിങ്കും പുനസ്ഥാപിച്ച സാഹചര്യത്തിലാണിതെന്നും വ്യക്തമാക്കി.

സി-ഡിറ്റില്‍ മാധ്യമ കോഴ്സ്

തിരുവനന്തപുരത്ത് സി-ഡിറ്റ്് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. കോഴ്സ് ദൈര്‍ഘ്യം ആറു മാസം. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 8547720167.

ക്വട്ടേഷന്‍

കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 95 അങ്കണവാടികളില്‍ ഇ.സി.സി ലേണിങ്ങ് മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ ഒമ്പത്. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഇളകൊള്ളൂര്‍ പി.ഒ, കോന്നി. ഫോണ്‍- 9446220488.

കരാര്‍ നിയമനം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കുറ്റൂര്‍ പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്രവ്യത്തിപരിചയവും. നവംബര്‍ 26 ന് 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 9961583291.

കേരളോത്സവം

കുറ്റൂര്‍ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 25 വരെ. വെബ്സൈറ്റ് https://keralotsavam.com ഫോണ്‍ 9496042618, 9496042619,
9995587345.

കരാര്‍ ഡോക്ടറുടെ ഒഴിവ്

റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. നവംബര്‍ 27 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.

error: Content is protected !!