Trending Now

ശബരിമല വനത്തിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി

 

konnivartha.com: പുല്ലുമേടുനിന്നും സന്നിധാനത്തേക്ക് മല കയറുന്നതിനിടയിൽ വനത്തിൽ കുടുങ്ങിയ തീർത്ഥാടക സംഘത്തെ പോലീസും എൻഡിആർഎഫും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.

 

തമിഴ്നാട്ടിൽ നിന്നുള്ള 17 പേരാണ് പുല്ലുമെടുനിന്നു മൂന്നു കിലോമീറ്റർ മാറി കഴുതക്കുഴി എന്ന ഭാഗത്ത് കുടുങ്ങിയത്. ഇതിൽ പരിക്കുപറ്റിയ മൂന്നുപേരിൽ രണ്ടു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!