Trending Now

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ (21/11/2024 )

സൗഹൃദ ഫുട്‌ബോള്‍ സംഘടിപ്പിച്ചു

വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഫുട്‌ബോളും ശിശുദിനവാരാഘോഷ സമാപനവും പ്രമാടം റിവറൈന്‍ ഫീല്‍ഡ് ടര്‍ഫില്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും

മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും തണ്ണീര്‍ത്തട അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന തണ്ണീര്‍തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇളം ശൂരനാട് – കുന്നിട – കൊല്ലോട്ടില്‍ നീര്‍ത്തട വൃഷ്ടി പ്രദേശത്തെ ഗുണഭോക്താക്കള്‍ക്കായി ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും നടത്തി. എനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് മെമ്പര്‍ കെ. സുരേഷ് അധ്യക്ഷനായി. ഫലവൃക്ഷത്തൈ വിതരണ ഉദ്ഘാടനം എനാദിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മിനിര്‍വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി എസ് കോശികുഞ്ഞ് പദ്ധതി വിശദീകരണം നടത്തി. ഏനാദിമംഗലം,ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ ഓവര്‍സിയര്‍മാരായ കെ ശിവാനന്ദന്‍, സുര്‍ജിത് തങ്കന്‍, മുന്‍ മണ്ണ്- പര്യവേഷണ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാമാനുജന്‍ തമ്പി, ഗുണഭോക്താക്കള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ടെന്‍ഡര്‍

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അടൂര്‍ പുതിയകാവിന്‍ചിറ മോട്ടല്‍ ആരാം നിലവിലെ അവസ്ഥയില്‍ മൂന്നുവര്‍ഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 29 വൈകിട്ട് മൂന്ന് മണി. ഫോണ്‍: 9447709944, 04682311343

കേരളോത്സവം

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കേരളോത്സവം സംഘടിപ്പിക്കും. കായിക മത്സരങ്ങള്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ ബി.എ.എം കൊളജ് മൈതാനത്തും കലാമത്സരങ്ങള്‍ ഡിസംബര്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും. അപേക്ഷകള്‍ നവംബര്‍ 28 നുള്ളില്‍ ഓണ്‍ലൈനായി സലൃമഹീെേമ്മാ.രീാ എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. ഫോണ്‍: 7907203332, 9496042609

 

അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍.പി.ഡബ്ല്യു.ഡി രജിസ്്‌ട്രേഷന് ജില്ലകളില്‍ വിദഗ്ധ പാനല്‍ രൂപീകരിക്കാനായി അപേക്ഷ ക്ഷണിച്ചു. തസ്തിക- സ്പീച്ച് പാത്തോളജിസ്റ്റ്, യോഗ്യത- ബിഎഎസ്എല്‍പി അല്ലെങ്കില്‍ എംഎഎസ്എല്‍പി അല്ലെങ്കില്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ എംഎസ്‌സി, തസ്തിക- ഓഡിയോളജിസ്റ്റ്, യോഗ്യത- ബിഎഎസ്എല്‍പി അല്ലെങ്കില്‍ എംഎഎസ്എല്‍പി അല്ലെങ്കില്‍ ഓഡിയോളജിയില്‍ എംഎസ്‌സി, പ്രവ്യത്തിപരിചയം (രണ്ടു തസ്തികയ്ക്കും) ഭിന്നശേഷി സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ ജോലിയിലുള്ള പരിചയം. കൂടുല്‍ പ്രവ്യത്തിപരിചയവും അധിക യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ ആറ്. പ്രായപരിധി: 60 വയസ്, ഫോണ്‍: 04682325168

 

വൈദ്യപരിശോധന

കെ.എ.പി 3 ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ നവംബര്‍ 27 ന് രാവിലെ ഏഴു മുതല്‍ പൊലിസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ 26.10.24 തീയതിയിലെ പിടിഎ കക (1)734410/2023 പ്രകാരമുള്ള അഡൈ്വസ് മെമ്മോയിലെ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് വൈദ്യപരിശോധന. ഫോണ്‍: 04734217172

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. നാലുമാസമാണ് ദൈര്‍ഘ്യം. സീറ്റുകളുടെ എണ്ണം 30. കോഴ്‌സ് ഫീസ് 25000 (18% ജി.എസ്.ടി അധികം). പ്രായപരിധിയില്ല. ആഴ്ചയില്‍ രണ്ടു ദിവസം വീതം രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് ക്ലാസ്. ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചറില്‍ ഡിപ്ലോമ, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗില്‍ പ്രൊഫഷണല്‍ ഡിപ്ലോമയാണ് പ്രവേശന യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം ആറന്മുള, പത്തനംതിട്ട 689533. അവസാന തീയതി ഡിസംബര്‍ 10. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 0468 2319740, 9188089740, 9188593635, 9605046982, 9605458857.

ആരോഗ്യശാസ്ത്ര സര്‍വകലാശാല പരീക്ഷ

ജനുവരി 13 നു ആരംഭിക്കുന്ന നാലാം വര്‍ഷ ബി പി ടി ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2012, 2016 സ്‌കീമുകള്‍ ) ജനുവരി 2025 പരീക്ഷയ്ക്ക് ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 18 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 20 വരെയും അപേക്ഷിക്കാം.
ജനുവരി മൂന്നിന് ആരംഭിക്കുന്ന എം ഡി എസ് പാര്‍ട്ട് ക ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2018, 2021 സ്‌കീമുകള്‍) ജനുവരി 2025 പരീക്ഷയ്ക്ക് ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 18 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 21 വരെയും അപേക്ഷിക്കാം.

ജനുവരി ആറിനു ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി എസ് സി എം എല്‍ ടി ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2010,2015, 2016 സ്‌കീമുകള്‍) ജനുവരി 2025 പരീക്ഷക്ക് ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 18 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 21 വരെയും അപേക്ഷിക്കാം.

ജനുവരി ആറിനു ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി സി വി ടി ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2014 സ്‌കീം ) ജനുവരി 2025 പരീക്ഷയ്ക്ക് ഡിസംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 13 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 16 വരെയും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kuhs.ac.in. ഫോണ്‍: 04872207664

തൊഴില്‍ മേള 30 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സെന്റ് തോമസ് കൊളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കൊളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. 1000 ല്‍പരം ഒഴിവുകളുണ്ട്. ഫോണ്‍: 9746701434, 9496443878,0468-2222745.)

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 23 ന്

കേരള വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 23 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍.

കരട് വിജ്ഞാപനം

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വായനശാലകള്‍, റേഷന്‍കടകളിലും പ്രസിദ്ധപ്പെടുത്തി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്നു വരെ ഡിലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ സമര്‍പ്പിക്കാം. ഫോണ്‍: 04692614387

സിറ്റിംഗ് 23ന്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും നവംബര്‍ 23ന് രാവിലെ 10 മുതല്‍ ഉച്ചയ്ക് മൂന്നു വരെ ആറന്‍മുള കരുതണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2327415..