Trending Now

സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകൾ

 

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ.

നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതംwww.norkaroots.orgwww.nifl.norkaroots.org വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്‌ലോ വെരിഫിക്കേഷൻ, എച്ച് ആർ.ഡി അറ്റസ്റ്റേഷൻ എന്നിവയും രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. അഭിമുഖം ഡിസംബർ രണ്ടാംവാരം കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും- മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!