Trending Now

പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ആധാര്‍ ക്യാമ്പ്

Spread the love

 

പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു. ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയോടാനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു.

ക്യാമ്പിലൂടെ വിദ്യാര്‍ഥികളുടെ ഭാവിപഠനം, തൊഴില്‍മേഖല എന്നിവയുമായി ബന്ധപ്പെട്ടുള്ള അനിവാര്യരേഖകളുടെ കൃത്യതയാണ് ഉറപ്പു വരുത്തുന്നത്് എന്നും വ്യക്തമാക്കി. ജില്ലയിലെ 745 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജകരമാണ് ക്യാമ്പ്. അഞ്ച് വയസിലും, പതിനഞ്ച് വയസിലുമുള്ള നിര്‍ബന്ധിത ബയോ മെട്രിക് അപ്‌ഡേഷനുള്ള സൗകര്യവുമുണ്ട്.

ജില്ലാ ഭരണകേന്ദ്രം, ഐ. ടി മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, അക്ഷയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍. അനില അധ്യക്ഷയായി. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പി. മൈത്രി, കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രഥമ അധ്യാപിക ഗ്രേസന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!