Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (20/11/2024 )

അനധികൃത റേഷന്‍ കാര്‍ഡ് : നിയമ നടപടി സ്വീകരിക്കും

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം ഭൂമി/ഏതെങ്കിലും അംഗത്തിന്റെ പേരില്‍ നാല് ചക്ര വാഹനം/എല്ലാ അംഗങ്ങള്‍ക്കും കൂടി 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം- ഇതില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല.

അനര്‍ഹമായി കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കും, അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വിലയും ഇടാക്കും. റേഷന്‍ കടകളില്‍ വച്ചിട്ടുള്ള പെട്ടികളില്‍ ഡിസംബര്‍ 15 വരെ ആര്‍ക്കും പരാതി നല്‍കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.

കരട് വിജ്ഞാപനം

തോട്ടപ്പുഴശ്ശേരി  ഗ്രാമപഞ്ചായത്തിലെ നിയോജകമണ്ഡല വിഭജനത്തിന്റെ  കരട് വിജ്ഞാപനം  ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്നുവരെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ (ജില്ലാ കലക്ടര്‍), ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മുമ്പാകെ രജിസ്‌ട്രേഡ് തപാല്‍/നേരിട്ടോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2214387.

കരട് വിജ്ഞാപനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ്/നിയോജകമണ്ഡലവിഭജനറിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്നുവരെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍(ജില്ലാ കലക്ടര്‍), ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മുമ്പാകെ തപാല്‍/നേരിട്ടോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2222340.

കരട് വിജ്ഞാപനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ്/നിയോജകമണ്ഡല വിഭജനറിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഘടകസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്നുവരെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ (ജില്ലാ കലക്ടര്‍), ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മുമ്പാകെ രജിസ്‌ട്രേഡ് തപാല്‍/നേരിട്ടോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 228498.

കരട് വിജ്ഞാപനം

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നിയോജക മണ്ഡല വിഭജന/അതിര്‍ത്തി നിര്‍ണയ കരട് വിജ്ഞാപനം  ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, റേഷന്‍കടകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്നുവരെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ (ജില്ലാ കലക്ടര്‍), ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മുമ്പാകെ തപാല്‍/ നേരിട്ടോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :04692677237.

സംരംഭകത്വ റസിഡന്‍ഷ്യല്‍ വര്‍ക്ഷോപ്പ്

കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) എട്ടുദിവസത്തെ  സംരംഭകത്വ റസിഡന്‍ഷ്യല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍  അഞ്ചു മുതല്‍ 13 വരെ പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 9188922800.

ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത സ്‌കാനിംഗുകളും മറ്റ് പ്രത്യേക പരിശോധനകളും നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 28. ഫോണ്‍ : 0469 2602494.

ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 28. ഫോണ്‍ : 0469 2602494.


റീക്വട്ടേഷന്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള രണ്ട്  വാഹനങ്ങള്‍ക്കായി ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. (ഇന്നോവ, മഹീന്ദ്ര ബൊലേറോ/സൈലോ, മാരുതി എര്‍ട്ടിഗ, ടാറ്റ നെക്‌സണ്‍, ഷവര്‍ലേ ടവേര, മാരുതി സ്വിഫ്റ്റ്, ടൊയോട്ട എറ്റിയോസ്, തത്തുല്യ നിലവാരമുള്ളഇതരവാഹനങ്ങളും,  7/5 സീറ്റ,് എ.സി, മോഡല്‍ 2014 ന് മുകളില്‍). അവസാന തീയതി ഇന്ന് (നവംബര്‍ 21).   ഫോണ്‍ : 04682 2222515.


ടെന്‍ഡര്‍

പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ  ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. ഇ-മെയില്‍ : [email protected].   ഫോണ്‍ : 0469 2666767.



അഭിമുഖം 25 മുതല്‍

പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ട്രേഡ്സ്മാന്‍, ലൈബ്രറിയന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0473 4259634.

അഭിമുഖത്തിന്റെ തീയതി, സമയം, ട്രേഡ് ക്രമത്തില്‍ ചുവടെ.
നവംബര്‍ 25 ന് രാവിലെ 10ന് ലക്ചറര്‍-മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍-ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.
26ന് രാവിലെ 10ന് ലക്ചറര്‍-ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍-ഇംഗ്ലീഷ് (ജനറല്‍ വിഭാഗം). 27ന് രാവിലെ 10 ന് ലക്ചറര്‍-മാത്തമാറ്റിക്സ് (ജനറല്‍ വിഭാഗം);ഉച്ചയ്ക്ക് ഒന്നിന്  ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്.28 ന് രാവിലെ 10 ന് ട്രേഡ്സ്മാന്‍- സിവില്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാന്‍- പ്ലമര്‍ ആന്റ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.



ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ്  തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥിഅധ്യാപകരെ നിയമിക്കുന്നു.  ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11  ന് ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.
ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസോടെയുളള ബിടെക് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് (ഷീറ്റ്,മെറ്റല്‍, വെല്‍ഡിംഗ്) തസ്തികയ്ക്ക് ഐടിഐ/ടിഎച്ച്എസ്എല്‍സിയാണ് യോഗ്യത.
ഫോണ്‍ : 04735266671.



ടെന്‍ഡര്‍

വടക്കടത്തുകാവ് സര്‍ക്കാര്‍ വിഎച്ച്എസ് സ്‌കൂളില്‍ സ്‌കില്‍ ഡവലപ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ച് ലക്ഷം രൂപ.  അവസാന തീയതി നവംബര്‍ 26.  ഇ-മെയില്‍ : 0407gv–[email protected]



എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക്   അപേക്ഷിക്കാം. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 9846033001.



കരടു വിജ്ഞാപനം

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം ചെയ്ത് നവംബര്‍ 18 ന് പ്രസിദ്ധീകരിച്ചു. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ ഡിസംബര്‍ മൂന്നിനകം സമര്‍പ്പിക്കാം. പൊതുജനങ്ങള്‍ക്ക് https:delimitation.lsgkerala.gov.in, https:wardmap.ksmart.live എന്നീ വെബ്സൈറ്റുകള്‍ മുഖേനെ ഡിജിറ്റല്‍ പകര്‍പ്പ് പരിശോധിക്കാം.
ഫോണ്‍ :  04735-240230.


കരടു വിജ്ഞാപനം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കരട് വാര്‍ഡ്, നിയോജക മണ്ഡല വിഭജന റിപ്പോര്‍ട്ട് പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും സ്റ്റേറ്റ് ഡിലിമിറ്റേഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുളള മറ്റ് കേന്ദ്രങ്ങളിലും പ്രസിദ്ധീകരിച്ചു. നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിനകം ഡിലിമിറ്റേഷന്‍ സെക്രട്ടറി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനെയോ സമര്‍പ്പിക്കാം.ഫോണ്‍ : 0468 2362037.

error: Content is protected !!