Trending Now

കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ

 

konnivartha.com: കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ . ചെങ്ങറയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ലോഡ് കയറ്റികൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ മുട്ടന്‍ കല്ലാണിത്.യാതൊരു സുരക്ഷാ മാര്‍ഗവും ഇല്ലാതെ പാറകള്‍ കുത്തി നിറച്ചു കൊണ്ട് ആണ് വാഹനങ്ങള്‍ പോകുന്നത് . റോഡിലേക്ക് പാറകല്ലുകള്‍ തെറിച്ചു വീഴുന്നു .ആരുടെ എങ്കിലും തലയില്‍ വീണാല്‍ മരണം സംഭവിക്കും .

ഏതാനും നാളുകളായി ചെങ്ങറ അട്ടച്ചാക്കൽ റോഡിൽ ഇതാണ് അവസ്ഥ . ആരെങ്കിലും പരാതി പറഞ്ഞാല്‍ അവരെ സമൂഹത്തിനു മുന്നില്‍ ആക്ഷേപിക്കാന്‍ സംഘടിത ശ്രമം ഉണ്ട് . ഇതിനു ഒരു ശാശ്വതമായ പരിഹാരം കണ്ടേ മതിയാകൂ എന്ന് സ്കൂള്‍ കുട്ടികള്‍ അടക്കം പറയുന്നു .

മരണം ഉണ്ടായ ശേഷം പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ട് കാര്യം ഉണ്ടോ . ഈ “തോന്നിവാസത്തിന്” എതിരെ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രതികരിക്കേണ്ട വർഡ് മെമ്പർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് അംഗം,എം എല്‍ എ തുടങ്ങിയ ജനപ്രതിനിധികൾ ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു നടക്കുകയാണോ എന്ന് ജന സംസാരം ഉണ്ട് . ഭീതിയോടെ ആണ് ഈ വഴി കുഞ്ഞുങ്ങള്‍ പോകുന്നത് . അധികാരികള്‍ ഉണരണം .നടപടി ഉണ്ടാകണം .ഇല്ലെങ്കില്‍ ജന രോക്ഷം ,സമരം ഉണ്ടാകും .

error: Content is protected !!