Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 19/11/2024 )

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ്

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 8304926081.

 

ഇടത്താവളം ഒരുക്കി

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തന്മാര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഇടത്താവളം ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ മിനി സുരേഷ്, ബിജോ പി മാത്യു, ബിജിലി പി ഈശോ, സോണി കൊച്ചുതുണ്ടില്‍, ടി ടി വാസു , സുനിതാ ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.

 

പുസ്തക പ്രദര്‍ശനം ഇന്ന് (19)

ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലാ സന്ദര്‍ശനവും പുസ്തക പ്രദര്‍ശനവും ഇന്ന് (നവംബര്‍ 19) രാവിലെ 10.30 മുതല്‍. കഥാകൃത്ത് എം.ജി ബിജുകുമാര്‍ കുട്ടികളുമായി സംവദിക്കും.

 

വായനോത്സവം

കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവര്‍ക്കായി വായനോത്സവം ഡിസംബര്‍ എട്ടിന് നടത്തും. ഫോണ്‍ : 04734 260272.

 

കേരളോത്സവം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. മത്സരാര്‍ഥികള്‍ നവംബര്‍ 21 ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോട്ടോ, ആധാര്‍കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. 2024 നവംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് പൂര്‍ത്തിയാകാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 0468 2350237.

 

റാങ്ക് പട്ടിക

ജില്ലയിലെ എന്‍സിസി സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍. 716/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നു. ഫോണ്‍ : 0468 2222665.

 

ആലോചനായോഗം 21 ന്

ഭിന്നശേഷി കലാമേള സംബന്ധിച്ച ജില്ലാതല ആലോചനായോഗം നവംബര്‍ 21 ന് വൈകിട്ട് നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ടെന്‍ഡര്‍

പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. ഇ-മെയില്‍ : [email protected]. ഫോണ്‍ : 0469 2666767.

 

ടെന്‍ഡര്‍

വടക്കടത്തുകാവ് സര്‍ക്കാര്‍ വിഎച്ച്എസ് സ്‌കൂളില്‍ സ്‌കില്‍ ഡവലപ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ച് ലക്ഷം രൂപ. അവസാന തീയതി നവംബര്‍ 26. ഇ-മെയില്‍ : [email protected].

error: Content is protected !!