Trending Now

അരുവാപ്പുലം പുളിഞ്ചാണി വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പ് : മിനി രാജീവ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി

 

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ്‌ 12 പുളിഞ്ചാണിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു . മിനി രാജീവ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് സി പി ഐ (എം )ലോക്കല്‍ സെക്രട്ടറി ദീദു ബാലന്‍ അറിയിച്ചു .

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാര്‍ഡ് (ഇളകൊള്ളൂര്‍), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാര്‍ഡ് (വല്ലന), നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് (കിഴക്കുംമുറി), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (ഇരുമ്പുകുഴി), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് (പുളിഞ്ചാണി) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.നാമനിർദേശ പത്രിക സമര്‍പ്പണം  നവംബർ 22 ന് നടക്കും . സൂക്ഷ്മ പരിശോധന നവംബർ 23 ന് ആണ് . പത്രിക പിൻവലിക്കാനുള്ള അവസാന തീയതിനവംബർ 25. വോട്ടെടുപ്പ്ഡിസംബർ 10 നും വോട്ടെണ്ണൽ ഡിസംബർ 11 നും നടക്കും

error: Content is protected !!