
ശബരിമല: സന്നിധാനത്ത് ചുക്കു വെള്ളം വിതരണം ചെയ്യുന്നവർക്ക് യൂണിഫോം നൽകി. അയ്യപ്പൻ്റെ ചിത്രം പതിച്ച കടും നീല നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചായിരിക്കും തിങ്കളാഴ്ച മുതൽ ഇവരുടെ പ്രവർത്തനം.
യൂണിഫോം വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് ശേഖർ, എക്സിക്യൂട്ടിവ് എൻജിനിയർമാരായ ശ്യാമപ്രസാദ്, രാജേഷ് മോഹൻ, ജി . പി. പ്രവീൺ, സുനിൽകുമാർ, ടി.രമണൻ എന്നിവർ പ്രസംഗിച്ചു.
ഉരൽക്കുഴി മുതൽ അപ്പാച്ചിമേട് വരെയും സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേട് വരെയും 67 കേന്ദ്രങ്ങളിൽ ഇവർ ചുക്കു വെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യും. അറുനൂറോളം പേർ മൂന്ന് ഷിഫ്റ്റിലാണ് ജോലി ചെയ്യുക.