പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹരിതസ്ഥാപനം

 

ശുചിത്വ-മാലിന്യ സംസ്‌കരണം, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂടെ സമൂഹത്തിന് പരിസ്ഥിതിപാലന മാതൃകയായി എന്ന വിലയിരുത്തലോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഹരിത ഓഫീസായി തിരഞ്ഞെടുത്തു.

മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കിയതിന് എ ഗ്രേഡ് നല്‍കി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മികവ് കണ്ടെത്തിയത്. ഹരിതകേരള മിഷന്റെ സര്‍ട്ടിഫിക്കറ്റ് ഓഫീസ് പ്രതിനിധി ആര്‍. രാജിമോള്‍ ഗുരുകൃപ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷന്‍ സക്കീര്‍ ഹുസൈനില്‍നിന്ന് സ്വീകരിച്ചു.