ഫെസ്ആപ് മുഖേന മസ്റ്ററിംഗ്
എഎവൈ (മഞ്ഞകാര്‍ഡ്) പിഎച്ച് എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിംഗ് ഫെസ്ആപ് മുഖേന നടത്താം. നവംബര്‍ 20 ന് മുമ്പായി റേഷന്‍ കടകളില്‍ എത്തി അപ്‌ഡേഷന്‍ നടത്തണം. ഇതിനു സാധിക്കാത്തവര്‍ക്ക് ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സൗകര്യമുണ്ട്. ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ ആവശ്യമാണ്.
നിയമസേവന അതോറിറ്റി അദാലത്ത്: 11583 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ നിയമസേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാകോടതി സമുച്ചയത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 11583 കോടതി കേസുകള്‍ തീര്‍പ്പാക്കി. 7,80,00,000 നഷ്ടപരിഹാരം വിധിച്ചു. 45,10,800 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി.
ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, താലൂക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. ജയകുമാര്‍ ജോണ്‍, നിയമസേവന അതോറിറ്റി സെക്രട്ടറി ബീനാ ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗപരിശീലകരാകാം. പ്രതിമാസം 12,000 രൂപ ലഭിക്കും. പ്രായപരിധി: 50 വയസില്‍ താഴെ. അംഗീകൃത സര്‍വകലാശാല/സര്‍ക്കാരില്‍നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗപരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റോ ബിഎന്‍വൈഎസ്, ബിഎഎംഎസ്, എംഎസ്‌സി യോഗ, എംഫില്‍ യോഗ സര്‍ട്ടിഫിക്കറ്റോ യോഗ്യത ഉളളവര്‍ നവംബര്‍ 19 ന് രാവിലെ 11 ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9895233405.
ഓവര്‍സിയര്‍ ഒഴിവ്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഓവര്‍സിയറെ ആവശ്യമുണ്ട്. യോഗ്യത : മൂന്നുവര്‍ഷ പൊളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം നവംബര്‍ 20 ന് വൈകിട്ട് നാലിന് മുമ്പ് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 04682 350229.
മേട്രന്‍ നിയമനം
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. യോഗ്യത : പത്താംക്ലാസ് ജയിച്ചിരിക്കണം. പ്രായം 50 വയസ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. സേവനതല്‍പരായവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 ന് മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ : 0468 2310057, 9947297363.
ടെന്‍ഡര്‍
വടക്കടത്തുകാവ് സര്‍ക്കാര്‍ വിഎച്ച്എസ് സ്‌കൂളില്‍ സ്‌കില്‍ ഡവലപ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ച് ലക്ഷം രൂപ. അവസാന തീയതി നവംബര്‍ 26. ഇ-മെയില്‍ : [email protected].
ശബരിമല തീര്‍ഥാടനം : ഖാദി വിലക്കിഴിവ് 16 വരെ
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങള്‍ക്കുള്ള പ്രത്യേക വിലക്കിഴിവ് നവംബര്‍ 16 ന് അവസാനിക്കും. ഇലന്തൂര്‍, റാന്നി ചേത്തോങ്കര, അബാന്‍ ജംഗ്ഷന്‍, അടൂര്‍ റവന്യൂ ടവര്‍ എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളില്‍ തുണിത്തരങ്ങള്‍ ലഭിക്കും.