Trending Now

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു:മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും

 

കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു.

ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് നവംബര്‍ ആറ് മുതല്‍ റാലി സംഘടിപ്പിച്ചത്. റിക്രൂട്ട്മെന്റിന്റെ മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും

2000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന റാലിയില്‍ പങ്കെടുത്തു (തിരുവനന്തപുരം -568, കൊല്ലം-730, കോട്ടയം-54, പത്തനംതിട്ട-154, ആലപ്പുഴ-350, ഇടുക്കി-31, എറണാകുളം-63). സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ്/ ശിപായി ഫാര്‍മ, മത അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലായി 158 ഉദ്യോഗാര്‍ഥികളും ഹാജരായി. റിക്രൂട്ട്മെന്റ് റാലി വിജയിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരെ ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണ്‍ ആസ്ഥാനം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഹരി ഭാസ്‌കരന്‍ പിള്ള ഉപഹാരം നല്‍കി ആദരിച്ചു.

error: Content is protected !!