Trending Now

കേരളത്തിലെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ ഒത്തുകൂടി

 

konnivartha.com; തിരുവനന്തപുരം :വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ വെച്ച് മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ഗിന്നസ് റെക്കോർഡ് നേടിയവർക്കും നേടാൻ ഉള്ളവർക്കും ആഗ്രഹ് എന്ന സംഘടന പ്രചോദനമാണെന്നും ലോകാത്ഭുതങ്ങൾക്ക് തുല്യമാണ് ഗിന്നസ് റെക്കോർഡ് ജേതാക്കളെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ആന്റണി രാജു പറഞ്ഞു.ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്യബോധത്തിന്റെയും പ്രയത്നത്തിന്റെയും അവസാനവാക്കായ ഗിന്നസ് റെക്കോർഡ് നേടിയവർ പ്രത്യേകം പരിഗണന അർഹിക്കുന്നുവെന്ന് പ്രേംകുമാർ പറഞ്ഞു. ആഗ്രഹ് പ്രസിഡന്റ്‌ സത്താർ ആദൂർ അധ്യക്ഷത വഹിച്ചു.

മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കറ്റ് എ. എ. റഷീദ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷാ ഷാനിബ ബീഗം മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ,സുനിൽ സി. ഇ.,ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലിസ്റ്റ് ഷെർമി ഉലഹന്നാൻ, പനച്ചമൂട് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.ഈ വർഷം ഗിന്നസ് റെക്കോർഡ് നേടിയ അർജുൻ പി പ്രസാദ്, കമൽജിത്, ജുവാന, നവനീത് മുരളീധരൻ, ദിതി ജെ നായർ, ഹൃഷിക് രാമനാഥൻ, ടിജോ വർഗീസ്, ജോസ്കുട്ടി എൽബിൻ എന്നിവർക്കുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആന്റണി രാജു, പ്രേംകുമാർ എന്നിവർ ചേർന്ന് കൈമാറി

ആഗ്രഹ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ),
വിജിത രതീഷ്, റെനീഷ് കുമാർ (ജോ. സെക്രട്ടറി ) തോമസ് ജോർജ്,ലത കളരിക്കൽ (വൈസ് പ്രസിഡണ്ട്‌ )എന്നിവരെ യോഗം തിരഞ്ഞെടുത്തു.

error: Content is protected !!