Trending Now

കോന്നി പഞ്ചായത്തിലെ പൊതു ശ്മശാനം :ചെങ്ങറയില്‍ വന്നാല്‍ എന്താ കുഴപ്പം

Spread the love

konnivartha.com: കോന്നി പഞ്ചായത്ത് നേതൃത്വത്തില്‍ എടുത്ത നല്ല തീരുമാനം .കോന്നിയില്‍ പൊതു ശ്മശാനം വേണം എന്നത് .അതിനായി ചെങ്ങറയില്‍ സ്ഥലം കണ്ടെത്തി . നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ശ്മശാനം എന്ന പൊതു ജന കാര്യത്തില്‍ ഇടം കോല്‍ ഇടാന്‍ വിരലില്‍ എണ്ണാവുന്ന കുറച്ചു പേര്‍ മുന്നോട്ടു വരുന്നു . അവരുടെ ഉദേശം പൊതുജനം മനസ്സിലാക്കുക .

ചെങ്ങറയിലെ സ്ഥലം കോന്നി പഞ്ചായത്ത് കണ്ടെത്തി .അവിടെ പൊതുശ്മശാനം സ്ഥാപിക്കാന്‍ എല്ലാ നടപടികളും ഉണ്ട് . അതിനു ഇടംകോല്‍ ഇടുന്നവര്‍ ആക്ഷന്‍ കമ്മറ്റി എന്നൊരു തട്ടിക്കൂട്ട് സമിതി രൂപീകരിച്ചു . അതിനു ജനകീയ പിന്തുണ ഇല്ല . കോന്നിയിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന കാര്യം ആണ് പൊതു ശ്മശാനം എന്നത് . അതിനു തടയിടുന്ന ആളുകള്‍ സ്വന്തം സ്ഥലത്ത് മരണപ്പെട്ട ഒരാളെ പോലും അടക്കാന്‍ സ്ഥലം നല്‍കില്ല .ഏക്കര്‍ കണക്കിന് സ്ഥലം കൈവശം വെച്ചു അനുഭവിക്കുന്നവര്‍ ആണ് പൊതുശ്മശാനം വരുന്നതിനു തര്‍ക്കം ഉന്നയിക്കുന്നത് .പൊതു ശ്മശാനം വന്നാല്‍ അവരുടെ സ്ഥലത്തിന് വില കുറയും എന്ന് ആണ് ആ മനസ്സുകള്‍ ചിന്തിക്കുന്നത് .

എന്നാല്‍ കോന്നിയിലെ ജീവകാരുണ്യ പ്രവര്‍ത്തകരും മാനുക്ഷിക മൂല്യം ഉള്‍ക്കൊള്ളുന്ന ആളുകളും ചെങ്ങറയില്‍ പൊതു ശ്മശാനം വേണം എന്ന് ആഗ്രഹിക്കുന്നു . എല്ലാ പിന്തുണയും പഞ്ചായത്തിന് നല്‍കാന്‍ പൊതു സമൂഹം തീരുമാനിക്കും .

ഏക്കര്‍ കണക്കിന് വസ്തു കൈവശ്യം ഉള്ള ആളുകള്‍ പൊതുശ്മശാനം വരുന്നത് എതിര്‍ക്കാന്‍ കാരണം മുകളില്‍ പറഞ്ഞിട്ടുണ്ട് .അവരുടെ വസ്തു ഭാവിയില്‍ വില്‍ക്കാന്‍ കഴിയില്ല .വസ്തു വിലകുറയും എന്ന് ആണ് അവരുടെ ആരോപണം . പൊതുജനം പറയുന്നു ശ്മശാനം ചെങ്ങറയില്‍ കണ്ടെത്തിയ സ്ഥലത്ത് തന്നെ വേണം എന്ന് . എന്തായാലും കോന്നി പഞ്ചായത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു .കോന്നിയില്‍ പൊതു ശ്മശാനം വേണം .

error: Content is protected !!