
konnivartha.com: മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍ നടത്തും.
15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പി.ജി. ഡിപ്ലോമ, ഐ. റ്റി. ഐ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഞ്ച് സെറ്റ് ബയോഡാറ്റ കരുതണം. രജിസ്ട്രേഷന്‍ സൗജന്യം. ഫോണ്‍ : 0469 2785434, 04735 224388.