konnivartha.com: പത്തനംതിട്ട ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിച്ചു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ഓർമ്മപ്പൂക്കൾവേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ” ഡോ. ജിതേഷ്ജി ഓർമ്മപ്പൂക്കൾ ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു.
ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ,പ്രതാപചന്ദ്രൻ, കവിയൂർ രേണുക , അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ ,ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ്, ഗാന്ധിമതി ബാലൻ , കെ.കെ ഹരിദാസ് , കോന്നിയൂർ ഭാസ് , പി . അയ്യനേത്ത് , കവിയൂർ പൊന്നമ്മ , ഇ.കെ ശിവറാം , പുല്ലംപള്ളിൽ പി.വി. എബ്രഹാം, പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള , എം.ജി. ഗോപിനാഥ് , നിസാംറാവുത്തർഎന്നിവരെയാണ് അനുസ്മരിച്ചത് .
അഡ്വ ഓമല്ലൂർ ശങ്കരൻ , മാലേത്ത് സരളാദേവി ,പി.ബി. ഹർഷകുമാർ , റോബിൻ പീറ്റർ ,
കൈലാസ് എസ് , ജോൺസൻ വിളവിനാൽ , കെ. ജി. വാസുദേവൻ,അജിത്കുമാർ ആർ , കടമ്മനിട്ട കരുണാകരൻ, സുനിൽ മാമൻ കൊട്ടുപള്ളിൽ , ഹരി ഇലന്തൂർ , വിനോദ് ഇളകൊള്ളൂർ , ടി.എ പാലമൂട് , പി.എസ്. രാജേന്ദ്രപ്രസാദ് ,കെ . അനിൽകുമാർ , ബിജേഷ് വർഗ്ഗീസ് , ജി പൊന്നമ്മ , കീർത്തി നായർ, ജോജു ജോർജ്ജ് തോമസ്, ബിനോയ് മലയാലപ്പുഴ ,മഞ്ജു ബിനോയ്, സിനു സാമുവേൽ, ദീപു എ.ജി എന്നിവർ പ്രസംഗിച്ചു.