Trending Now

ഐ എസ് ആര്‍ ഒ :ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയിൽ ആരംഭിച്ചു

 

ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ഐഎസ്ആർഒ ആരംഭിച്ചു . ലഡാക്കിലെ ലേയിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്‍റെ വെല്ലുവിളികൾ പഠിക്കുന്നതിനായി മിഷൻ‌ ആരംഭിച്ചിരിക്കുന്നത്.

 

ഹാബ്-1 എന്ന പേരിൽ ഒരു പ്രത്യേക പേടകം ഇതിനായി ഒരുക്കി.ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ഐഎസ്ആർഒ, ആക സ്‌പേസ് സ്റ്റുഡിയോ, ലഡാക്ക് സർവ്വകലാശാല, ബോംബെ ഐഐടി എന്നിവർ സഹകരിച്ചാണ് ദൗത്യം ആരംഭിച്ചത് . മറ്റൊരു ​ഗ്രഹത്തിന് സമാനമായ ജീവിത സാഹചര്യങ്ങൾ പേടകത്തിൽ ഒരുക്കി .

 

പേടകത്തിൽ ഒരു ഹൈഡ്രോപോണിക്‌സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ട് . ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സമാനമാനമായ സാഹചര്യമാണ് ഹാബിൽ ഒരുക്കിയത് .2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയമായ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബിഎഎസ്) സ്ഥാപിക്കുകയും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.

India’s first analog space mission kicks off in Leh! A collaborative effort by Human Spaceflight Centre, ISRO, AAKA Space Studio, University of Ladakh, IIT Bombay, and supported by Ladakh Autonomous Hill Development Council, this mission will simulate life in an interplanetary habitat to tackle the challenges of a base station beyond Earth:isro

error: Content is protected !!