konnivartha.com: വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.
കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്.
ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിച്ചു കഫെ മനോഹരമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി കഫയ്ക്ക് ചുറ്റും സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്.
നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം സത്യൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. കമലാഹർ ഐ എഫ് എസ്,കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ്, കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത്,വനസംരക്ഷണ സമിതി പ്രസിഡണ്ട് അജി കുമാർ,തുടങ്ങിയവർ പങ്കെടുത്തു.