
ടെന്‍ഡര്‍
മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ്സോണ്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റുമുകളായ ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക് മൂന്ന് ക്ര്യു ക്യാബിന്‍ പിക് അപ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ നാല്. ഫോണ്‍ : 0468 2222426.
ഡിജിറ്റല്‍ സര്‍വെ: സ്ഥലം ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ അവസരം
ഡിജിറ്റല്‍ റിസര്‍വെ പദ്ധതിയിലൂടെ റാന്നി താലൂക്കിലെ ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി, കോഴഞ്ചേരി താലൂക്കിലെ ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മൈലപ്ര, കോന്നി താലൂക്കിലെ തണ്ണിത്തോട്, പ്രമാടം, കോന്നിത്താഴം വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയായി. ഈ വില്ലേജുകളില്‍ ഭൂ ഉടമകള്‍ ഒക്ടോബര്‍ 30 നു മുമ്പ് എന്റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിച്ച് സ്ഥലം ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ അവസരം.
കോന്നിത്താഴം, തണ്ണിത്തോട്, മൈലപ്ര, പ്രമാടം വില്ലേജുകളിലെ ഭൂ ഉടമകള്‍ അടുര്‍ റീസര്‍വെ സൂപ്രണ്ടോഫിസിലും, ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി വില്ലേജുകളിലെ ഭൂ ഉടമകള്‍ പത്തനംതിട്ട റിസര്‍വെ നം-1 സൂപ്രണ്ടോഫിസിലും കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ വില്ലേജുകളിലെ ഭൂ ഉടമകള്‍ പത്തനംതിട്ട റിസര്‍വെ നം-2 സൂപ്രണ്ടോഫിസിലും ബന്ധപ്പെടണം.
മാലിന്യസംസ്‌കരണ അവബോധ ക്ലാസ്
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ നടപ്പാക്കേണ്ട ഖര-ദ്രവമാലിന്യസംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ് നടത്തി.
അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തോമസ് മാത്യു അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക്, മാലിന്യമുക്ത നവകേരളം കോര്‍ഡിനേറ്റര്‍ ആര്‍.അജിത്ത് കുമാര്‍ , ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി. അനില്‍കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ ടെക്ക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിര്‍ച്വല്‍ റിയാലിറ്റി കോഴ്‌സ്
അസാപ് മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന യൂണിറ്റി സര്‍ട്ടിഫൈഡ് വി ആര്‍ ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9495999693.
അതിശക്തമായ മഴ; മലയോരമേഖലകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണം- മന്ത്രി ഒ ആര്‍ കേളു
മഴ കനക്കുന്ന സാഹചര്യത്തില്‍ പട്ടികവിഭാഗമേഖലകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍ദേശം നല്‍കി. മലയോര മേഖലകളിലെ പല ഉന്നതികളും നഗറുകളും ഊരുകളും ഒറ്റപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഓഫീസര്‍മാരും പ്രമോട്ടര്‍മാരും മേഖലകള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണം. മഴക്കെടുതി നേരിടാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പോസ്റ്റ് ഓഫീസില്‍ വിളിക്കു, ബാങ്കിലെ പണം വീട്ടിലെത്തും
പണമെടുക്കാന്‍ ബാങ്കിലും എ.ടി.എം ലും പോകണമെന്നില്ല, പോസ്റ്റ്മാന്‍ അക്കൗണ്ട് ഉടമയുടെ കൈകളിലെത്തിക്കും. ക്ഷേമപെന്‍ഷന്‍, സ്‌കോളര്‍ഷിപ്, തൊഴിലുറപ്പ് വേതനം, സബ്‌സിഡികള്‍ മുതലായവയെല്ലാം ഇങ്ങനെ കൈപ്പറ്റാം.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പണം സൗജന്യമായി കൈകളിലെത്തും. മൊബൈല്‍ഫോണും ബയോമെട്രിക്ക് സംവിധാനവും ഉപയോഗിച്ചാണ് എ.ഇ.പി.എസ് സേവനം സാധ്യമാക്കുന്നത്. അടുത്തുള്ള പോസ്റ്റ് ഓഫീസിലൂടെ പ്രതിദിനം 10,000 രൂപവരെ പിന്‍വലിക്കാം.
പണമെടുക്കുന്നതിനുള്ള പ്രക്രിയ ചുവടെ :
• ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപെടുക.
• തപാല്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ കൈമാറുക
• ലഭിക്കുന്ന ഒ.ടി.പി യും അറിയിക്കണം.
• ആധാര്‍ നമ്പറും ആധാര്‍ ബന്ധിപ്പിച്ച ബാങ്കിന്റെ പേരും നല്‍കുക
• എത്ര തുകയാണ് പിന്‍വലിക്കേണ്ടത് എന്നറിയിക്കുക.
അക്കൗണ്ട് ഉടമയുടെ വിരലടയാളം ജീവനക്കാരന്‍ ബയോമെട്രിക് ഉപകരണം വഴി രേഖപ്പെടുത്തും. ഇടപാട് പൂര്‍ണമായെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണംനല്‍കും എന്ന് പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടനകാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി), നഴ്സിംഗ് സൂപ്പര്‍വൈസര്‍, നഴ്സിംഗ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2024 നവംബര്‍ 14 മുതല്‍ 2025 ജനുവരി 21 വരെയാണ് സേവന കാലാവധി)
നഴ്സിംഗ് സൂപ്പര്‍വൈസര്‍ (ഏഴ് ഒഴിവ്) –
യോഗ്യത : അംഗീകൃത കോളേജില്‍നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ.സി.എല്‍.എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.
നഴ്സിംഗ് ഓഫീസര്‍ -(70 ഒഴിവ്)
യോഗ്യത: അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലിപരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട ജില്ലാ കലക്ട്രേറ്റിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒന്നിന് ഉച്ചക്ക് ഒന്നിന് മുമ്പ് എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 9446685049, 8275758722, 0468 2222642.
വജ്രജൂബിലി ഫെല്ലോഷിപ്പ്: കലാകാര
ന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഹയര്‍ സെക്കന്ററിതലംവരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സാഹിത്യം, ചിത്രരചന, വിഷ്വല്‍ മീഡിയ, നാടകം എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാ രില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 10. ഫോണ്‍- 0468 2322712.