Trending Now

കോന്നിയിൽ പശു ഫാമിൽ നിന്ന് കോട പിടിച്ചു

 

Konnivartha. Com :കോന്നിഎലിമുള്ളും പ്ലാക്കൽ പശു ഫാമിൻ്റെ മറവിൽ ചാരായം വാറ്റ് നടത്തി വന്നത് കോന്നി എക്സൈസ് പാർട്ടി പിടികൂടി .

എലിമുള്ളുംപ്ലാക്കൽ കോട്ടയ്ക്കൽ വീട്ടിൽ കെ.ജി രാജൻ്റെ (60) ഉടമസ്‌ഥതയിലുള്ള സ്ഥലത്തെ റബർ തോട്ടങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട തൊഴുത്തിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റർ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതി രാജനെ അറസ്റ്റ് ചെയ്തു.

വിജനമായ ഈ സ്ഥലത്ത് അനേക നാളുകളായി നിരവധി പശുക്കളെ പരിപാലിക്കുന്ന ഈ തൊഴുത്ത് പ്രവർത്തിക്കുന്നു.

കോന്നി എക്സൈസ് റേഞ്ചിലെ എൻഫോഴ്സ്മെൻ്റ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

 

എക്സൈസ് ഇൻസ്പെക്ടർ ജി.ആർ അനിൽ കുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. ബിനേഷ് , എസ് . അനിൽ കുമാർ, ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർ ഡി . അജയകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി ജോർജ് ,സജിമോൻ,എ . ഷെഹിൻ , സന്ധ്യാ നായർ , കെ. ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

error: Content is protected !!