ഔദ്യോഗിക ഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു:എസ്. ഷൈജയ്ക്ക് പുരസ്‌കാരം
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവിയോട് അനുബന്ധിച്ച മലയാളദിനാചരണത്തിന്റെയും ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഓഫീസ് ജോലിയില്‍ മലയാളം ഉപയോഗിക്കുന്നതിലെ മികവ് പരിഗണിച്ചുള്ള പുരസ്‌കാരത്തിന് റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ അര്‍ഹയായി. നവംബര്‍ ഒന്നിന് കലക്‌ട്രേറ്റില്‍ സംഘടിപ്പിക്കുന്ന മലയാളദിന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ 10,000 രൂപയുടെ പുരസ്‌കാരവും സദ്‌സേവന രേഖയും സമ്മാനിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ജേതാവിനെ തിരഞ്ഞെടുത്തത്.
ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി
ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ ‘മുദ്രാപീഠം’ നൃത്തവിദ്യാലയത്തിന് തുടക്കം. അടൂര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡമാരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. അവരെ ചേര്‍ത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍, തൊഴില്‍സാധ്യത, ജീവനോപാധി, കിടപ്പാടം എന്നിവ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ ഏകോപനയോഗം, ട്രാന്‍സ്ജെന്‍ഡര്‍ പുനഃസംഘടന; അംഗങ്ങളുടെ ടോക്ക് ഷോ, കലാവിരുന്ന് എന്നിവയും നടന്നു.
ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില, അടൂര്‍ നഗരസഭചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരന്തലഘൂകരണ വോളന്റിയര്‍മാരെ ആദരിക്കുന്നു
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദുരന്തലഘൂകരണ വോളന്റിയര്‍മാരെ ആദരിക്കുന്നു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിനാചരണത്തിന്റെ ഭാഗമായ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇന്ന് (24) ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷയാകും. സബ് കലക്ടര്‍ സുമിത്കുമാര്‍ ഠാക്കൂര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. എം. പ്രതാപ് ചന്ദ്രിന്‍, ഹസാഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്
പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്
ബി.എസ്.സി നേഴ്സിംഗ്, ജനറല്‍ നേഴ്സിംഗ്, ആയുര്‍വേദ ബി.എസ്.സി നേഴ്സിംഗ് , ആയുര്‍വേദ നേഴ്സിംഗ്, ഹോമിയോ നേഴ്സിംഗ് കം ഫാര്‍മസിസ്റ്റ്, എം.എല്‍.റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ പാരാ മെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐ.റ്റി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗ്യതയുളള അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷിക്കണം. അപേക്ഷ അവസാന തീയതി -നവംബര്‍ അഞ്ച്. ഫോണ്‍- 0468 2322712.
യോഗപരിശീലകരാകാം
പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. അപേക്ഷിക്കാനുള്ള യോഗ്യത- ബിഎന്‍വൈഎസ്/ബിഎഎംഎസ്/എംഎസ്സി യോഗ/പിജി ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള/സ്പോര്‍ട്സ് കൗണ്‍സില്‍ നിന്നോ ലഭിച്ച യോഗ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റയുംസഹിതം പുളിക്കീഴ് ഐസിഡിഎസ് ഓഫീസില്‍ നവംബര്‍ ആറിന് മുമ്പ് ലഭ്യമാക്കണം. ഫോണ്‍ – 0469 2610016. ഇ-മെയില്‍ : [email protected]
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായിബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഓക്സിജന്‍/നൈട്രജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍:-04682222642, ഇ-മെയില്‍: [email protected] വെബ്സൈറ്റ് : www.dhs.kerala.gov.in/tenders/
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോര്‍ഡുകള്‍ തയ്യാറാക്കി പമ്പമുതല്‍ ശബരിമല സന്നിധാനംവരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളില്‍ സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു.
ഫോണ്‍:-04682222642, ഇ-മെയില്‍:- [email protected] വെബ്സൈറ്റ് : www.dhs.kerala.gov.in/tenders/
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനത്തിനോട് അനുബന്ധിച്ച് പമ്പ ആശുപത്രിയിലേക്ക് ആവശ്യമായ ലാബ് ഇനങ്ങളും റീഏജന്റുകളും ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍:-04682222642, ഇ-മെയില്‍:- [email protected] വെബ്സൈറ്റ് : www.dhs.kerala.gov.in/tenders/
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ആറ്. വിവരങ്ങള്‍ക്ക് – ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍
നെല്ലിക്കാല.പി.ഒ, ഫോണ്‍ – 0468 2362129, ഇ-മെയില്‍: [email protected]
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ റെഗുലര്‍/ പാര്‍ട്ട് ടൈം ബാച്ചുകള്‍. മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 8304926081.
വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം
പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്തുനിന്നും എം.സി റോഡിലേക്ക് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചു നീക്കണം. വീഴ്ചയുണ്ടായാല്‍ സ്ഥലമുടമയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ആനപാപ്പാന്‍മാര്‍ക്ക് പരിശീലനം
ആനപാപ്പാന്‍മാര്‍ക്ക് വനംവകുപ്പ് നടത്തുന്ന ഏകദിന പരിശീലന പരിപാടി പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കോന്നി ഇക്കോ ടൂറിസം സെന്ററില്‍ ഒക്ടോബര്‍ 28 ന് രാവിലെ ഒന്‍പതിന് നടക്കും. ആന ഉടമസ്ഥന്റെ കത്ത്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 8547603707, 8547603708.
ലോണ്‍ അദാലത്ത്
വായ്പലഭിക്കാത്തവര്‍ക്കായി ജില്ലയില്‍ അദാലത്ത് നടത്തുന്നു. 2023-24, 2024-25 വര്‍ഷങ്ങളില്‍ അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര, വിദ്യാഭ്യാസ വായ്പാ അപേക്ഷകര്‍ക്കാണ് പങ്കെടുക്കാവുന്നത്.
ക്രെഡിറ്റ് സ്‌കോര്‍ യോഗ്യതയുള്ള ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ വിദ്യാഭ്യാസ വായ്പയ്ക്ക് വിദ്യാലക്ഷ്മി/ ജനസമര്‍ത് പോര്‍ട്ടല്‍ വഴി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ്, അഡ്മിഷന്‍ ലഭിച്ചതിനുളള രേഖകള്‍, മാര്‍ക് ലിസ്റ്റ് കോപ്പി, ഫോണ്‍ നമ്പര്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര വായ്പകള്‍ ബാങ്കില്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ തുടങ്ങിയവ സഹിതം [email protected] ഇ-മെയിലിലേക്ക് ഒക്ടോബര്‍ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അദാലത്ത് തീയതിയും വിശദാംശങ്ങളും പിന്നീട് അറിയിക്കും.