konnivartha.com/ചേർത്തല: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീളുന്ന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും എഡിഎം ആശാ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഐസിഡിഎസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ ചേർത്തല പവർഹൗസ് റോഡ് അന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന ത്രിദിന പരിപാടി വ്യാഴാഴ്ച്ച വരെ നീളും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള- ലക്ഷദ്വീപ് റീജിയൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.പാർവതി ഐഐഎസ് ആമുഖ പ്രഭാഷണം നടത്തി.ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജെ. മായാ ലക്ഷ്മി , വാർഡ് കൗൺസിലർ മിത്രവിന്ദ ഭായി, എസ്ബിഐ ആലപ്പുഴ റീജിയൻ മാനേജർ സുരേഷ് ഡി.തോമസ്, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് സുരേഷ് കുമാർ എം. എന്നിവർ പ്രസംഗിച്ചു.
കാർഗിൽ രജത ജൂബിലിയോടനുബന്ധിച്ച് അപൂർവ്വ കാർഗിൽ യുദ്ധ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
പരിപാടിയിൽ പോസ്റ്റൽ ഡിപാർട്മെൻ്റ്, ലീഡ് ബാങ്ക്, ശുചിത്വ മിഷൻ, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളുടെ സ്റ്റാളുകളും സേവനങ്ങളും ലഭ്യമാണ്’. കൂടാതെ ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയുടെ മെഡിക്കൽ ക്യാംപും നടക്കുന്നുണ്ട്. നാളെ (23.10.2024, ബുധൻ) ചേർത്തല താലൂക്ക് ആശുപത്രിയുടെ നേത്യത്വത്തിൽ മെഡിക്കൽ ക്യാംപും നടക്കും.
വ്യാഴാഴ്ച (24.10.2024) തപാൽ വകുപ്പിൻ്റെ ആധാർ അപ്ഡേഷൻ സേവനങ്ങളും ലഭിക്കും