Trending Now

ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ് (നവംബർ 4 മുതൽ 10 വരെ)

 

konnivartha.com: ടെറിട്ടോറിയൽ ആർമിയിലെ 110 ഇൻഫൻട്രി ബറ്റാലിയൻ – മദ്രാസ്, 117 ഇൻഫൻട്രി ബറ്റാലിയൻ, ഗാർഡ്‌സ് – ട്രിച്ചി, 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ്, കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി കോയമ്പത്തൂരിലെ പിആർഎസ് ഗ്രൗണ്ടിൽ നടക്കും.

നവംബർ 4 മുതൽ നവംബർ 10 വരെയാണ് റിക്രൂട്ട്‌മെന്റ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കേരളം, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ jointerritorialarmy.gov.inwww.ncs.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

error: Content is protected !!