Trending Now

അടൂര്‍ വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവം 2024 ന് തിരിതെളിഞ്ഞു

 

 

konnivartha.com: ശാസ്‌ത്രോത്സവം കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് തന്നെ കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്തുക, കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ ആണ് ശാസ്‌തോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 18ന് സമാപിക്കും.