ജില്ലാതല പട്ടയമേള മാറ്റിവെച്ചു
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതിയ കെട്ടിടങ്ങള്‍ മന്ത്രി ആര്‍. ബിന്ദു 18ന് ഉദ്ഘാടനം ചെയ്യും
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതുതായി നിര്‍മിച്ച വര്‍ക്‌ഷോപ്, കാന്റീന്‍, ജിംനേഷ്യം, ഡ്രോയിംഗ് ഹാള്‍, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പിക്കും. ക്യാമ്പസില്‍ രാവിലെ 11 നടക്കുന്ന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം. എല്‍. എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: ഡെപ്യൂട്ടി സ്പീക്കര്‍
സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നവീകരിച്ച ഓഫീസിന്റെയും വനിതാ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീക്ക് മൂന്ന് കോടി രൂപ നല്‍കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പന്‍ ധനസഹായം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം. മനു , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു ജയിംസ്, കെ.ജി. ജഗദീശന്‍, ഷീന റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ബി. ബാബു, എ.പി. സന്തോഷ്, അംഗങ്ങളായ സുപ്രഭ, പ്രമോദ്, സുമേഷ്, യമുന മോഹന്‍, റോസമ്മ സെബാസ്റ്റ്യന്‍, ഷൈലജ പുഷ്പന്‍, ലതാശശി, ആശാ ഷാജി, ദിവ്യാ , വി. വിനേഷ് , സെക്രട്ടറി സുധീര്‍, സി.ഡി.എസ് പ്രോഗ്രാം മാനേജര്‍ എലിസബത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. കെ. ഗീത, ലഷ്മി വിജയന്‍, റ്റി. എസ്. സജീഷ് എന്നിവര്‍ സംസാരിച്ചു.
ആട് വസന്ത നിര്‍മാര്‍ജ്ജന യജ്ഞം :പ്രതിരോധ കുത്തിവെയ്പ്പ് ഒന്നാം ഘട്ടം 18 മുതല്‍
ആട് വസന്ത പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ ഒന്നാം ഘട്ടം ഒക്ടോബര്‍ 18 മുതല്‍ തുടര്‍ച്ചയായ 15 പ്രവൃത്തി ദിവസങ്ങളിലായി ജില്ലയിലെ മൃഗാശുപത്രികള്‍ വഴി നടക്കും. ഒന്നാം ഘട്ടത്തില്‍ നാല് മാസത്തിനു മുകളില്‍ പ്രായമുള്ള ഗര്‍ഭിണികളല്ലാത്ത എല്ലാ ആടുകള്‍ക്കം ചെമ്മരിയാടുകള്‍ക്കും വാക്‌സിന്‍ നല്‍കുന്നു.സൗജന്യമായി നല്‍കുന്ന വാക്‌സിനേഷനോടെപ്പം ഭാരത് പശുധന്‍ പോര്‍ട്ടലില്‍ ആടുകളുടെ രജിസ്‌ട്രേഷനും നടത്തും.
നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി
നെടുമ്പ്രം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി നിര്‍വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആവശ്യത്തിന് മെഡിസിന്‍ കവറുകളും എക്‌സറേ ഫിലിം കവറുകളും നവംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29. ഫോണ്‍ : 0468 2214108.
പുരുഷമേട്രന്‍ കം റെസിഡന്റ് ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറ കടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം പുരുഷമേട്രന്‍ കം റെസിഡന്റ് ട്യൂട്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പ്രവര്‍ത്തിപരിചയമുള്ള പട്ടികജാതിയില്‍പ്പെട്ട ബിരുദവും ബിഎഡും യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവരുടെ പ്രവര്‍ത്തിസമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയായിരിക്കും. വിദ്യാര്‍ഥികളുടെ രാത്രികാലപഠന മേല്‍നോട്ടങ്ങളുടെയും ഹോസ്റ്റലിലെ ട്യൂഷന്‍ പരിശീലകരുടെയും മേല്‍നോട്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ട്യൂട്ടര്‍മാര്‍ക്കായിരിക്കും. ബയോഡേറ്റയും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയും ഒക്ടോബര്‍ 23 നകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസനഓഫീസില്‍ ഹാജരാക്കണം. ഫോണ്‍:9544788310, 8547630042.
ഗതാഗത നിയന്ത്രണം
ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ അപകടനിലയിലുള്ള കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ റോഡിലൂടെയുള്ള ഗതഗാതം നിയന്ത്രിച്ചു. ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ്- മാവനാല്‍ റോഡ് വഴി പോകണം.
ഗതാഗതം നിരോധിച്ചു
ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ജംഗ്ഷനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലം ഭാഗത്ത് വന്ന് പോകണം. ഏഴംകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വാഴവിള പാലത്തില്‍ നിന്ന് തിരിഞ്ഞ് ഗുരുമന്ദിരം വഴി പഴയ പോലീസ് സ്‌റ്റേഷന്‍ ഭാഗത്ത് വന്ന് പോകണം. (പിഎന്‍പി 2232/24)
ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2224070. വെബ്‌സൈറ്റ് : www.etenders.kerala.gov.in. (പിഎന്‍പി 2233/24)
കൂണ്‍വളര്‍ത്തല്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രം റാന്നി ബ്ലോക്ക് ഓഫീസില്‍ ആരംഭിച്ച കൂണ്‍വളര്‍ത്തല്‍ പരിശീലനത്തിന് സീറ്റ ്ഒഴിവ്്. പ്രായപരിധി 18-44. പങ്കെടുക്കുന്നവര്‍ ഇന്ന് (17) റാന്നി ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 8330010232, 04682270243.
കുടുംബശ്രീ ‘ കൈത്താങ്ങ് ‘ പദ്ധതിക്ക് തുടക്കമായി
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന, വിവിധ കാരണങ്ങളാല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ട പാഠ്യ, പഠ്യേതര പിന്തുണ നല്‍കി വിജയിപ്പിക്കുന്നതിനും മികച്ച കരിയര്‍ കണ്ടെത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച നടപ്പാക്കുന്ന ‘ കൈത്താങ്ങ് ‘ പദ്ധതിക്ക് തുടക്കമായി. വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളജില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
പട്ടികവര്‍ഗ വിഭാഗത്തില്‍ ഭാഗങ്ങളില്‍നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പ്ലസ് ടു യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 16 കുട്ടികളാണ് ഗുണഭോക്താക്കള്‍. ക്ലാസുകള്‍ നയിക്കുന്നതിനായി പ്രഗല്‍ഭരായ അധ്യാപകരെ കുടുംബശ്രീ മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് പഠന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാക്കൂലി, പഠനോപകരണങ്ങള്‍, ഭക്ഷണം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളജ് പഠനത്തിന് ആവശ്യമായ കെട്ടിടം സൗജന്യമായി നല്‍കും.
റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി, റാന്നി പെരുനാട് പ്രസിഡന്റ് പി. എസ്. മോഹനന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത് കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, റാന്നി എ.റ്റി.ഡി.ഒ. എം. ശശി , റാന്നി റ്റി.ഇ.ഒ ഗോപന്‍, വടശ്ശേരിക്കര യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജോസഫ് നെച്ചിക്കാടന്‍, വടശ്ശേരിക്കര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലേഖ രഘു, കുടുംബശ്രീ ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. കെ. ഷാജഹാന്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌കൂള്‍തല ജെന്‍ഡര്‍ ഡെസ്‌ക് – അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ഡെസ്‌കിന്റെ ചുമതല വഹിക്കുന്ന അധ്യാപക പ്രതിനിധികള്‍ക്ക് കുളനട കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഹാളില്‍ രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം രമാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത്കുമാര്‍ വിഷയാവതരണം നടത്തി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ അബ്ദുല്‍ബാരി, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു എന്നിവര്‍ സംസാരിച്ചു. കില ഫാക്കല്‍റ്റി ശശികല, സ്‌നേഹിതാ കൗണ്‍സിലര്‍ ദിവ്യ, പത്തനംതിട്ട ജില്ലാ കോടതി അഭിഭാഷകനായ അഡ്വ. മുഹമ്മദ് അന്‍സാരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.