konnivartha.com: കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചാറ്റല്‍ മഴപെയ്താല്‍ കോന്നി ചൈനാമുക്കിലെ അവസ്ഥ കാണുക . പഴയ പടി തന്നെ .വെള്ളം റോഡില്‍ നിറഞ്ഞു നില്‍ക്കുന്നു . റോഡു നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും അശാസ്ത്രീയം ആണെന്നും നാട്ടുകാര്‍ പറയുമ്പോള്‍ ജനപ്രതിനിധികള്‍ പോലും മിണ്ടുന്നില്ല . റോഡു നിര്‍മ്മിച്ചപ്പോള്‍ കെ എസ് റ്റി പി തങ്ങളുടെ ഇഷ്ടം പോലെ നിര്‍മ്മിച്ചു .കരാര്‍ പ്രകാരം ആണോ റോഡ് നിര്‍മ്മിച്ചത് എന്ന് ഇനി വിജിലന്‍സ് നോക്കുക .
ഏറ്റെടുത്ത സ്ഥലങ്ങള്‍ വിനിയോഗിച്ചില്ല .അത് വിജിലന്‍സില്‍ പരാതിയായി ഉണ്ട് .ഇവിടെ കോന്നി ചൈനാമുക്കിലെ നിലവിലെ അവസ്ഥ കാണുക .റോഡ് “ആധുനിക നിലവാരത്തില്‍ “നിര്‍മ്മിക്കുന്നതിന് മുന്‍പും ഇതേ അവസ്ഥ .ഇപ്പോഴും ഇതേ അവസ്ഥ . വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടയുടെ കുഴികള്‍ റോഡിനു മുകളില്‍ . ചാറ്റല്‍ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം തങ്ങി നില്‍ക്കും . ആരെങ്കിലും ഓടയില്‍ കയ്യിട്ടു വെള്ളം തേവി കളയണം .ഓടകളില്‍ മാലിന്യം നിറഞ്ഞത് എടുത്തു കളയാന്‍ പോലും കരാര്‍ കമ്പനിയ്ക്ക് കഴിയുന്നില്ല .
പല ഭാഗത്തും വെള്ളം കെട്ടി നില്‍ക്കുന്നു എന്ന് ജനം പരാതി പറയുന്നു .ഇന്ന് കോന്നിയില്‍ പെയ്ത മഴയില്‍ കോന്നി ചൈനാമുക്കിലെ അവസ്ഥ ഇതാണ് . ഇനി തുലാം മഴ വരുന്നു .അപ്പോള്‍ ഇവിടെ എന്ത് അവസ്ഥ . അധികാരികള്‍ ഇടപെട്ട് പരിഹാരം കാണുക . ഇല്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകും എന്ന് പ്രദേശവാസികള്‍ പറയുന്നു .